മലയാളത്തിലും ബോളിവുഡിലുമായി സിനിമകളുടെ തിരക്കുള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍സമയം ചിലവഴിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിയിലെ അന്തരീക്ഷം തൃപ്തികരമായിരുന്നില്ല. ചെയ്യാത്ത തെറ്റുകള്‍ക്ക് മാപ്പ് പറയേണ്ടിവന്നു. വിഷമമുണ്ടാക്കിയ കാര്യങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ മാസം 25 ന് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോള്‍ രാജിവെച്ചിരുന്നു. ബിനാപോളിന് പിന്നാലെ പ്രിയദര്‍ശനും കൂടി ഒഴിയുന്നതോടെ പുതിയ ടീമിന്റെ കീഴിലാകും ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ നടത്തിപ്പ്. ചലച്ചിത്ര അക്കാദമിയിലെ ഭിന്നതകളാണ് ഇരുവരുടെയും രാജിയിലേക്ക് നയിച്ചത്.
ഗണേഷ്‌കുമാര്‍ മന്ത്രിയായിരിക്കെ 2011 ജൂലായ് 14 നാണ് അദ്ദേഹം മുന്‍കൈയെടുത്ത് പ്രിയദര്‍ശനെ അക്കാദമിയുടെ തലപ്പത്തെത്തിച്ചത്. ആഗസ്ത് 30 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. ആഗസ്ത് 31 ന് ശേഷം നിലവിലെ അക്കാദമി ഭരണസമിതി തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Keywords: Thiruvananthapuram, Priyadarshan, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment