പയ്യന്നൂര്‍: നൂറു കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് സമീപത്തെ ഹോട്ടലിലെ പാചകവാതകം ചോര്‍ന്ന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി.സ്‌കൂളിന് കിഴക്ക് ഭാഗത്തെ കീര്‍ത്തി ടീസ്റ്റാളിലാണ് വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.
നാരായണന്‍ നമ്പീശന്റെ ഉടമസ്ഥതയിലുള്ള ടീസ്റ്റാളിന്റെ അടുക്കള ഭാഗത്ത് കഞ്ഞി തയ്യാറാക്കുന്നതിനായി ഗ്യാസ് സിലിണ്ടര്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഗ്യാസ് ചോര്‍ന്ന് തീ പിടിക്കുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും അഗ്നിശമന സേന കുതിച്ചെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് സിലിണ്ടറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടി.
Keywords: Payyannur, Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment