Latest News

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ ചുമട്ടു തൊഴിലാളി പോലീസിനെയും വാട്ടര്‍ അതോററററി ജീവനക്കാരെയും വട്ടം കറക്കി

ഉദുമ: ബി.ആര്‍.ഡി.സിയുടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ ചുമട്ടു തൊഴിലാളി പോലീസിനെയും വാട്ടര്‍ അതോററററി ജീവനക്കാരെയും വട്ടം കറക്കി.
വെളളിയാഴ്ച രാവിലെ ഉദുമ പളളത്തിലാണ് സംഭവം. 

പളളത്തിലുളള ബി.ആര്‍.ഡി.സിയുടെ വാട്ടര്‍ ടാങ്കില്‍ നിന്നും വെളളിയാഴ്ച രാവിലെ കുടിവെളളം വിതരണചെയ്യാനത്തിയ ഓപ്പറേറററാര്‍ ടാങ്കിന്റെ ഏണിപ്പടിയില്‍ ചെരുപ്പ് കണ്ടെതിനെ തുടര്‍ന്ന് ടാങ്കിന് മുകളില്‍ കയറി നോക്കിയപ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് മഴയത്ത് ഒരാള്‍ കിടക്കുന്നത് കണ്ടത്. 

ഓപ്പറേററര്‍ ഇയാളെ വിളിച്ചുണര്‍ത്തി താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഓപ്പറേററര്‍ ജലവിതരണ വകുപ്പിന്റെ ഓഫീസില്‍ വിവരമറിയിക്കുകയും ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ഇയാളെ താഴെ ഇറയ്ക്കാനുളള ശ്രമം നടത്തിയെങ്കിലു ഫലം കണ്ടില്ല. 

ഇതേ തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ച് ബേക്കല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ടാങ്കിന് മുകളില്‍ കിടന്നിരുന്നയാള്‍ രക്ഷപ്പെട്ടിരുന്നു.
പാലക്കുന്ന് സ്വദേശിയായ ചുമട്ടുതൊഴിലാളിയാണ് ടാങ്കിന് മുകളില്‍ കയറികൂടിയതെന്ന് വ്യക്തമായിട്ടുണ്ട്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.