കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയില്‍ 2001 ല്‍ പ്രവേശനം നേടി മൂന്നാംക്ലാസ്സില്‍ പഠനമാരംഭിച്ച് ഇപ്പോള്‍ ഓര്‍ഫനേജ് അറബിക് കോളേജില്‍ ബി.എ. പൂര്‍ത്തിയാക്കിയ പാണത്തൂര്‍ തോട്ടത്തില്‍ പരേതനായ വി.എം. മൊയ്തുവിന്റെയും ഫാത്തിമയുടെയും മകള്‍ റുമൈസയും തൃക്കരിപ്പൂര്‍ മണിയനൊടി ഒ.വി. മുഹമ്മദ് കുഞ്ഞിയുടെ മകന്‍ എ.ജി. ബഷീറും കഴിഞ്ഞ ദിവസം രാവിലെ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയിലെ ഡോ. എം.എ. അഹമ്മദ് സഹിബ് ഓഡിറ്റോറിയത്തില്‍വെച്ച് വിവാഹിതരായി.
ഗള്‍ഫിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന ബഷീര്‍ സ്ത്രീധനത്തിന്റെ വിലപേശലിനെയും പൈശാചിക ധൂര്‍ത്തിനെയും അവഗണിച്ച് തീര്‍ത്തും അനാഥ ബാലികയ്ക്ക് തുണയേകിയത് വര്‍ത്തമാന യുവസമൂഹത്തിന് തികഞ്ഞ മാതൃകയാണ്.
പ്രാഥമികമായി ധരിച്ചിരിക്കേണ്ട മാന്യമായ സ്വര്‍ണ്ണാഭരണങ്ങളാണ് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന റുമൈസയ്ക്ക് സമ്മാനിച്ചത്. കാഞ്ഞങ്ങാട്ടെ നാനാതുറകളിലുള്ള വ്യവസായപ്രമുഖരും പ്രധാന ബന്ധുക്കളും ചടങ്ങില്‍ സാക്ഷികളായി. കബീര്‍ ഫൈസി ചെറുകോട്, ഖുതുബ നിര്‍വ്വഹിച്ചു. തോട്ടം ഇമാം അബ്ദുള്‍ ഹമീദ് ഫൈസി കാര്‍മ്മികത്വം വഹിച്ചു.
ഇ.എം. സുലൈമാന്‍ സഅദി, പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കെ.എം.സി.സി. കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.എസ്. അബ്ദുല്ല കുഞ്ഞി ഉദുമ, വൈസ് പ്രസിഡന്റ് ഖാദര്‍, ദുബായ് കെ.എം.സിസി കാസര്‍ കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, സംയുക്ത ജമാഅത്ത് ജനറല്‍ സെ ക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment