നീലേശ്വരം: പരീക്ഷ വിജയത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ നിര്‍മിച്ച് യുവാവിന്റെ പരീക്ഷണം. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ആന്‍ഡ്രോയിഡ് മൊബൈലില്‍ ഫോണുകള്‍ വഴി മത്സരപരീക്ഷ വിജയം എളുപ്പമാക്കുന്ന പിഎസ്സി വിന്‍ എന്ന മൊബൈയില്‍ പൊതുവിജ്ഞാന സോഫ്റ്റ്വെയര്‍ വികസിപ്പിച്ച മടിക്കൈ അമ്പലത്തുകരയിലെ അടമ്പില്‍ എ രജീഷാണ് തൊഴിലന്വേഷകരുടെ ആശ്രയമാകുന്നത്.
78,000 ചോദ്യോത്തരം ഉള്‍ക്കൊള്ളിച്ച ഈ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറില്‍ പിഎസ്സി, യുപിഎസ്സി, സ്റ്റാഫ് സെലക്ഷന്‍കമീഷന്‍, സിവില്‍ സര്‍വീസ് തുടങ്ങിയ മത്സരപരീക്ഷ വിജയിയത്തിനുള്ള കുറുക്കുവഴികളുണ്ട്. ഈ ആധുനിക വിദ്യ പ്രായോഗികമാക്കാനുള്ള ശ്രമം രണ്ടുവര്‍ഷം മുമ്പാണ് രജീഷ് ആരംഭിച്ചത്.
പ്രഗത്ഭരായ അധ്യാപകര്‍, വിഷയ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് ഈ സ്വയംപഠന മാധ്യമം വികസിപ്പിച്ചെടുത്തത്. പൊതുവിജ്ഞാന പഠനരംഗത്തെ നൂതന കാല്‍വയ്പായ ഈ സോഫ്റ്റ്വെയറിന് ആപ്പിള്‍പ്രാക്ടീസ്, എക്സാം, പ്രീവിയസ് എന്നിങ്ങനെ മൂന്ന് ഭാഗമുണ്ട്. പഠന പരിശീലനം സാധ്യമാക്കുന്ന ഇന്റര്‍ ആക്ടീവ് പഠനരീതിയും വിശകലന പഠനപദ്ധതിയും ഈ ആപിന്റെ സവിശേഷതയാണ്.
അറിവ് മാറ്റുരയ്ക്കാനുള്ള വ്യത്യസ്ത പഠനരീതികളും മാതൃകാ ചോദ്യപേപ്പറും ഇംഗീഷിലും മലയാളത്തിലും ഇതില്‍ ലഭ്യമാകുമെന്ന് ഇരുപത്തെട്ടുകാരനായ രജീഷ് പറഞ്ഞു. വന്‍ തുക ചെലവഴിച്ച് മത്സരപരീക്ഷ പരിശീലനം നടത്തുന്നവര്‍ക്ക് ഇനി തുഛമായ ചെലവില്‍ പൊതുവിജ്ഞാനം ലഭിക്കുമെന്നാണ് ഈ സോഫ്റ്റ്വെയറിന്റെ പ്രത്യേകത.
ആപ് ഇ സോഫ്റ്റ് സൊലൂഷന്‍സിന്റെ പകര്‍പ്പവകാശത്തോടെ നിര്‍മിച്ച ഈ ആപ് വൈകാതെ ഉദ്യോഗാര്‍ഥികളെ തേടിയെത്തും. ദുബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ രജീഷ് അമ്പലത്തുകരയിലെ കച്ചവടക്കാരനായ കെ വി കുഞ്ഞിക്കണ്ണന്‍- ഗൗരി ദമ്പതികളുടെ മകനാണ്. ഭാര്യ: നീന
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment