കാസര്‍കോട്: ബഡ്‌സ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കളക്‌ട്രേറ്റിനു മുമ്പില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി സൂചനാസമരം നടത്തി .
സമരധ്വനി പെരിയ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നന്ദന, അന്‍വാസ്, ദിവ്യപ്രസാദ് മെഴുകുതിരി വെളിച്ചം മുനീസക്ക് നല്‍കി ഉദ്ഘാടനം ചെയ്തു .ടി ശോഭന അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ.ടിസി മാധവപ്പണിക്കര്‍, നാരായണന്‍ പെരിയ, കെകെ നായര്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, പി മുരളീധരന്‍, മുനീസ അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും പ്രവീണ കെ നന്ദിയും പറഞ്ഞു
പരിസ്ഥിതി സൗഹൃദവും ആരോഗ്യപ്രതവുമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, വൈകല്യങ്ങളില്‍ വൈജാത്യമുള്ളവര്‍ക്ക് അനുസരിച്ചുള്ള പഠനേപകരണങ്ങള്‍ നല്‍കുക, വിഷമുക്ത ഭക്ഷണം നല്‍കുക, വിനോദം ,സംഗീതം, കല അവസരമൊരുക്കുക, തൊഴില്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കുക, അടിയന്തിര ചികിത്സാസംവിധാനം ഉണ്ടാക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത് .
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment