Latest News

നിര്‍മ്മാണ മേഖലയിലെ സ്തംഭനം മുഖ്യമന്ത്രി ഇടപെടണം: എസ്.ടി.യു

കാസര്‍കോട്: നിര്‍മ്മാണ മേഖലയിലെ സ്തംഭനവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ ഒന്നും ലഭ്യമാവാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കരിങ്കല്ല് പൊട്ടിച്ചെടുക്കനോ ക്വാറികള്‍ പ്രവര്‍ത്തിക്കാനോ അനുവാദമില്ല. ചെങ്കല്ല് എടുക്കുന്നതും മണല്‍ വാരുന്നതും നിരോധിച്ചിരിക്കുന്നു.ലഭ്യമാകുന്ന നിര്‍മ്മാണ സാമഗ്രികള്‍ക്ക് വില കുതിച്ചുയരുകയാണ്. മനുഷ്യന് സംരക്ഷണമില്ലാത്ത രീതിയില്‍ പരിസ്ഥിതി സംരക്ഷിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നത്.
നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി കാരണം ആയിരക്കണക്കിന് കുടുംബങ്ങള്‍ പണിയില്ലാതെ പട്ടിണിയിലേക്കും മരണത്തിലേക്കും നീങ്ങുകയാണ്.
നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും കരിങ്കല്ലും ചെങ്കല്ലും മണലും മെറ്റലും കമ്പിയും സിമന്റും ആവശ്യാനുസരണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മുന്നോട്ടുവരണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.