Latest News

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: ഒക്‌ടോബര്‍ 25,26 തീയതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണം കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ നടന്നു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 

മത്സ്യതൊഴിലാളികളുടെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായുമുള്ള ഉന്നതിയും അതോടൊപ്പം തീരദേശ സംരക്ഷണവും എന്നീ ഇരട്ട ദൗത്യങ്ങളാണ് മത്സ്യപ്രവര്‍ത്തക സംഘത്തിന് നിര്‍വഹിക്കാനുള്ളതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രദീപ്കുമാര്‍ പറഞ്ഞു. 

കാസര്‍കോട് മേഖലയില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സംസ്ഥാന സമ്മേളനത്തിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ, മുത്തോതി ആയിത്താര്‍, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.വേലായുധന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രജിനേഷ് ബാബു സ്വാഗതവും സെക്രട്ടറി പി.പി.ഉദയഘോഷ് നന്ദിയും പറഞ്ഞു.
മുഖ്യ രക്ഷാധികാരി സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയാമിഷന്‍), രക്ഷാധികാരിമാരായി സ്വാമി പ്രേമാനന്ദ (ശിവഗിരിമഠം), സ്വാമി വിശ്വാനന്ദ സരസ്വതി (ചിന്മയമിഷന്‍), ബാലറാംജി (പ്രാന്ത സംഘചാലക്), ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ (ജില്ലാ സംഘചാലക്), ദിനേഷ് (താലൂക് സംഘചാലക്), രവീശ തന്ത്രി കുണ്ടാര്‍ (ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്), ടി.വി.ഭാസ്‌കരന്‍ (വിഭാഗ് കാര്യകാരി സദസ്യന്‍), കെ.പ്രദീപ്കുമാര്‍ (ബിഎംഎസ് സംസ്ഥാന പ്രസിഡന്റ ്), മുത്തോതി ആയിത്താര്‍ (ശ്രീ കുറുംബ ഭഗവതി ക്ഷേത്രം), അഡ്വ.പി.മുരളീധരന്‍ (ബിഎംഎസ് സംസ്ഥാന സെക്രട്ടറി).
ഭാരവാഹികളായി ദാമോദരന്‍ ആര്‍കിടെക്ട് (ചെയര്‍മാന്‍) , എ.സുനില്‍ (ജനറല്‍ കണ്‍വീനര്‍) പി.പി.ഉദയഘോഷ് (ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന 501 അംഗ സമിതി രൂപീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.