കാസര്‍കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര യുവജനദിനം ആചരിച്ചു.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന പരിപാടി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊ. മുഹമ്മദലി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ , യുവശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ വി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യമുളള മനസ്സ് യുവജനങ്ങളില്‍ എന്ന വിഷയത്തില്‍ കാസര്‍കോട് എന്‍ആര്‍എച്ച്എം നോഡല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment