കാസര്‍കോട്: എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ബാങ്കിംഗ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമുളള കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്ന സമ്പൂര്‍ണ്ണ വിത്തേയ സമാവേശ് പദ്ധതിയില്‍ ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിന് ജില്ലാതല ബാങ്കിംഗ് അവലോകനയോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
നടപ്പ് വര്‍ഷം ജില്ലയില്‍ 5000 ബാങ്ക് അക്കൗണ്ടുകളെങ്കിലും ഈ വര്‍ഷം ആരംഭിക്കാന്‍ സാധിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഒരു കുടുംബത്തില്‍ രണ്ട് അക്കൗണ്ട് ആരംഭിക്കണം. ഒന്ന് കുടുംബനാഥയുടെ പേരിലായിരിക്കണം. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മൈക്രോ ഇന്‍ഷൂറന്‍സ്, കേന്ദ്രസര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
സംസ്ഥാനത്ത് ഐടി മിഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുകയെന്ന് യോഗത്തില്‍ സംബന്ധിച്ച സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് വൈ സഫറുളള വിശദീകരിച്ചു. അക്ഷയകേന്ദ്രങ്ങള്‍ വഴി വിവിധ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തും 13 ബാങ്കുകള്‍ ഇതിനായി അക്ഷയയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
ഇതിനു പുറമെ മറ്റു ബാങ്കുകള്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി അക്കൗണ്ടറുകള്‍ തുറക്കാന്‍ സാകര്യമുണ്ടാകും. ജില്ലയില്‍ 25 സര്‍വീസ് കേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കും. ഇതിനായി സബ് സര്‍വീസ് ഏരിയ മാപ്പിംഗ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഐടി മിഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
ബന്ധപ്പെട്ടവര്‍ക്ക് ഒരാഴ്ചയ്ക്കകം പരിശീലനം നല്‍കും. ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്ത കുടുംബങ്ങളെ കണ്ടെത്തി സര്‍വ്വെ പൂര്‍ത്തീകരിക്കുന്നതിന് കുടുംബശ്രീയുടെ സഹായം തേടും.
ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതി ഈ മാസം അവസാനത്തോട സംസ്ഥാനത്തും ആരംഭിക്കും. ജില്ലയില്‍ എല്ലാവര്‍ക്കും സാമ്പത്തിക സാക്ഷരത നല്‍കുന്നതിന് ആറു ബ്ലോക്കുകളില്‍ ആരംഭിച്ച
ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതി ഈ മാസം അവസാനത്തോട സംസ്ഥാനത്തും ആരംഭിക്കും. ജില്ലയില്‍ എല്ലാവര്‍ക്കും സാമ്പത്തിക സാക്ഷരത നല്‍കുന്നതിന് ആറു ബ്ലോക്കുകളില്‍ ആരംഭിച്ച
സാമ്പത്തിക സാക്ഷരത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സക്രിയമാക്കുന്നതിനും യോഗം തീരുമാനിച്ചു. ബോധവത്ക്കരണത്തിനും അക്കൗണ്ട് ആരംഭിക്കുന്നതിനുളള ബാങ്കുകളുടേയും പൊതുജനങ്ങള്‍ക്കിമിടയിലുളള കണ്ണിയായി ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കുറഞ്ഞ സാമ്പത്തിക വരുമാനമുളളവരുള്‍പ്പെടെ സക്രിയമായ ബാങ്ക് അക്കൗണ്ടുകള്‍ അരംഭിക്കുകയാണ് ലക്ഷ്യം. ഇതിനായി 5000 രൂപ മൈക്രോ ക്രെഡിറ്റായി ലഭ്യമാക്കും.
സാര്‍വ്വത്രിക ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ജില്ലാ സഹകരണ ബാങ്കുകളെയും പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളേയും പദ്ധതിയുടെ ഭാഗമാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
ജില്ലാ ഫിനാന്‍സ് ഓഫീസര്‍ഇ.പി രാജ്‌മോഹന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. രവീന്ദ്രന്‍ നബാഡ് എജിഎം എന്‍. ഗോപാലന്‍, സിന്‍ഡിക്കേറ്റ് ബാങ്ക് എജിഎം രമേശ് നായിക് എന്നിവര്‍ സംസാരിച്ചു.ലീഡ് ബാങ്ക് ചീഫ് മാനേജര്‍ എന്‍.കെ അരവിന്ദാക്ഷന്‍ സ്വാഗതവും കാസര്‍കോട് ശാഖ മാനേജര്‍ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment