Latest News

അണ്ണാ യൂനിവേഴ്‌സിറ്റി എം ടെക്ക്, ഇസാസുല്ല കെ വി ക്ക് ഗോള്‍ഡ് മെഡലും ഒന്നാം റാങ്കും

കാസര്‍കോട് : ഇന്ത്യയിലെ ഒന്നാം നിര യൂനിവേര്‍സിററികളില്‍ ഒന്നായ ചെന്നൈയിലെ അണ്ണാ (7th Rank ref: 4icu.org.) യൂണിവേഴ്‌സിററിയുടെ എം ടെക്ക് പരീക്ഷയില്‍ കാസര്‍കോട് പരവനടുക്കം സ്വദേശി ഇസാസുല്ല കെ വി ഒന്നാം റാങ്ക് നേടി, നാടിന്റെ അഭിമാനമായി.

പരവനടുക്കം ആലിയ അറബിക് കോളേജ് ഡയറക്ടര്‍ കെ വി അബൂബക്കര്‍ ഉമരിയുടെയും ആയിഷയുടെയും നാലാമത്തെ മകനാണ്‌ ഇസാസുല്ല. ചെന്നൈ അണ്ണാ യൂണിവേഴ്‌സിററി കാമ്പസില്‍ നിന്നും എം ടെക്ക് സെറാമിക്ക് എഞ്ചിനീയറിങിലാണു ഇസാസ് ഈ നെട്ടം കൈവരിച്ചത്.

കൊല്ലം ടി കെ എം എന്‍ഞ്ചിനീയരിങ് കോളെജില്‍ നിന്നും കെമിക്കല്‍ എന്‍ഞ്ചിനീയറിങ് ബിരുദധാരിയായ ഇസാസ്. ബാങ്കളൂര്‍ നാഷണല്‍ എയറോ സ്‌പേസ് ലബോറട്ടറിയില്‍ (NAL Banglore) ഇന്‍ പ്ലന്റ് ട്രൈനിങ് ചെയ്തു വരികയാണു. മുജീബുല്ല കെ വി, സമീഉല്ല കെ വി, ഹഫീസുല്ല കെ വി എന്നിവര്‍ സഹോദരങ്ങളാണ്‌.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.