നീലേശ്വരം: വടക്കന്‍ കേരളത്തിന്റെ ഓണക്കാഴ്ചകളില്‍ നിന്നു മാഞ്ഞു കൊണ്ടിരിക്കുന്ന ഓണത്താറിനെക്കുറിച്ചു തയ്യാറാക്കിയ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. യുവമാധ്യമ പ്രവര്‍ത്തകന്‍ അനൂപ് നീലേശ്വരം തയ്യാറാക്കിയ ഡോക്യുമെന്ററി കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കു നല്‍കി മന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്തു.
കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡയറക്ടര്‍ ടി. വേലായുധന്‍ അധ്യക്ഷനായി. കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാര്‍, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, പിആര്‍ഒ രഞ്ജിത് ബാബു കണ്ണൂര്‍, അനൂപ് നീലേശ്വരം എന്നിവര്‍ പ്രസംഗിച്ചു.
വരവേല്‍പ് എന്ന ചിത്രത്തിലെ വെള്ളാരപ്പൂമല മേലെ എന്നു തുടങ്ങുന്ന ഗാനത്തില്‍ ഓണത്താറിനെക്കുറിച്ചെഴുതിയത് കുട്ടിക്കാലത്തെ ഓണത്താര്‍ ഓര്‍മ്മകളില്‍ നിന്നാണെന്നു കൈതപ്രം ഡോക്യുമെന്ററിയില്‍ ഓര്‍ക്കുന്നുണ്ട്. കൈതപ്രത്തിന്റെ അയല്‍ഗ്രാമമായ പാണപ്പുഴ മുതല്‍ കാസര്‍കോട് വരെ സജീവമായിരുന്ന ഓണത്താറാട്ടം ഇന്നു പള്ളിക്കര കര്‍ണമൂര്‍ത്തിയുടെ ജന്മാവകാശ പ്രദേശത്തു മാത്രമാണ് അവശേഷിക്കുന്നത്.
നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുറത്തേക്കൈ തറവാട്ടില്‍ തുടങ്ങി തേജസ്വിനി പുഴയോരത്തെ മുള്ളന്‍ തറവാട്ടില്‍ അവസാനിക്കുന്ന ഗ്രാമഭംഗിയാര്‍ന്ന സഞ്ചാരവഴികള്‍ ഇതില്‍ ചി്ര്രതീകരിച്ചിട്ടുണ്ട്. അത്തം മുതല്‍ 10 ദിവസമാണ് ദേശസഞ്ചാരം.
രചന,സംവിധാനം, വിവരണം: അനൂപ് നീലേശ്വരം. ക്യാമറ: പ്രജീഷ് കണ്ടോത്ത്, സി.വി. ബിനു, എഡിറ്റിങ്: രാജന്‍ ഷാഡോസ്. അയൂബ് കോഴിക്കോട്, ആര്‍ട്ടിസ്റ്റ് ശ്യാമ ശശി എന്നിവരും പിന്നണിയിലുണ്ട്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment