കാഞ്ഞങ്ങാട്: പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവിന്റെ വലതുകൈപ്പത്തി പെരുമ്പാമ്പ് കടിച്ചു കീറി. ചെമ്മട്ടംവയല്‍ കുറ്റിക്കാലിലെ കെ.രാജേഷി(27) നെയാണ് പെരുമ്പാമ്പ് കടിച്ചത്. ഇയാളെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൈപ്പത്തിയുടെ മുറിഞ്ഞഭാഗത്തിന് ചുറ്റും വീക്കമുണ്ടായി.
ചെമ്മട്ടംവയല്‍ കുറ്റിക്കാല്‍ പാറക്കണ്ടത്തിലെ ലക്ഷ്മിയുടെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി പെരുമ്പാമ്പിനെ കണ്ടത്. രണ്ട് മീറ്ററോളം നീളമുണ്ട്. അയല്‍പക്കത്തെ രാജേഷുള്‍പ്പടെയുള്ളവര്‍ പെരുമ്പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചു. മരത്തിലേക്ക് കയറാന്‍ ശ്രമിച്ച പെരുമ്പാമ്പിന്റെ കഴുത്ത് രാജേഷ് ഇടത് കൈകൊണ്ട് എത്തിപ്പിടിച്ചു. ഈ സമയത്താണ് മരത്തിന് കുത്തിപ്പിടിച്ച വലതുകൈപ്പത്തിയില്‍ പെരുമ്പാമ്പ് കടിച്ചത്. രാജേഷിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയ ശേഷം കൂടുതല്‍പേരെത്തി പെരുമ്പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് വനപാലകര്‍ക്ക് കൈമാറി.
Keywords: Kasaragod, Kanhangad, Snake, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment