ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യുവിന്റെ ദേശീയ പ്രസിഡന്റായി മലയാളിയായ റോജി.എം ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. 62 ല്‍ 36 വോട്ട് നേടിയാണ് റോജി തിരഞ്ഞെടുക്കപ്പെട്ടത്. റോജിയുടെ നിയമനത്തിന് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. സംഘടനയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു റോജി ഇതുവരെ. ഹൈബി ഈഡന് ശേഷം എന്‍.എസ്.യു പ്രസിഡന്റാകുന്ന മലയാളിയാണ് റോജി.
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ജെ.എന്‍.യു. യൂണിയന്‍ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.എസ്.യു.വിന്റെ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട് റോജി.
അങ്കമാലി അയിരൂര്‍ മുള്ളന്‍മടയ്ക്കല്‍ ജോണിന്റെ മകനാണ് ജെ.എന്‍.യു.വി.ല്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥി കൂടിയായ റോജി. രാഹുല്‍ഗാന്ധിയുടെ പദ്ധതിയായ പഹ്ചാന്‍ എന്നിവയുടെ ചുമതലയും റോജി വഹിച്ചിട്ടുണ്ട്.

Keywords: Delhi, NSU, Congress, International News, National News, Gulf News, Health News, Educational NSU, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment