പത്തനംതിട്ട: വാട്ടര്‍ ബോട്ടില്‍ അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ എല്‍കെജി വിദ്യാര്‍ഥിനിയുടെ കൈ പിടിച്ച് തിരിച്ച് കൈ ഒടിഞ്ഞ സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ സ്കൂള്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെ അറിയാക്കുമെന്ന് ധാരണ. അധ്യാപിക ശ്രീദേവിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്സു, എസ്എഫ്ഐ സംഘടനകള്‍ പത്തനംതിട്ട അമൃത വിദ്യാലയത്തിന്റെ പടിക്കല്‍ നടത്തിയ ധര്‍ണയ്ക്കൊടുവിലാണ് തീരുമാനം.
ഓഗസ്റ്റ് നാലിനാണ് പരാതിക്ക് ആധാരമായ സംഭവം. മൈലാടുപാറ സ്വദേശിയായ പെണ്‍കുട്ടിയുടെ കൈ അധ്യാപിക പിടിച്ചു തിരിച്ചെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. മൂന്നാലു ദിവസം കഴിഞ്ഞ് കുട്ടിയുടെ കയ്യില്‍ നീരു കണ്ടെത്തി ആശുപത്രിയിലെത്തിച്ചപ്പോഴാണ് എല്ലിനു പൊട്ടലുണ്ടായ സംഭവം അറിയുന്നത്. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പൊലീസിലും പരാതി നല്‍കിയിരുന്നു.
ഇതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ സ്കൂള്‍ പടിക്കല്‍ സമര പരിപാടികള്‍ നടത്തുകയായിരുന്നു. വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. മൂന്നു മണിയോടെയാണ് സമരം അവസാനിപ്പിച്ചത്.
Keywords:Pathanamthitta, School Student, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment