Latest News

പാലക്കുന്നില്‍ പോലീസുക്കാരെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങി

ഉദുമ: 2012-ല്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാലക്കുന്നില്‍ പോലീസുക്കാരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിന്റെ വിചാരണ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ആരംഭിച്ചു. 

സിപിഎം പ്രവര്‍ത്തകരായ ഉദുമ എരോലിലെ ഇ.കെ വിനോദ് (32), പാക്യാരയിലെ കെ. കുഞ്ഞിരാമന്‍ (43), പാലക്കുന്ന് കുറുക്കന്‍ കുന്നിലെ കെ.ഷിനോജ് (35), പാലക്കുന്നിലെ കെ.വി പുരുഷോത്തമന്‍ (28), പാലക്കുന്ന് കെ. വി നിലയത്തിലെ എം. ശ്രീനീഷ് (23) എന്നിവരാണ് കേസിലെ പ്രതികള്‍. 

ഇവരില്‍ ശ്രീനീഷ് ഒഴികെ കേസിലെ മറ്റു പ്രതികളെല്ലം വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി കോടതിയില്‍ ഹാജരായി. മൂന്ന് തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന ശ്രിനീഷിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2012 ആഗസ്റ്റ് മൂന്നിന് രാവിലെ 10.40 മണിയോടെ പാലക്കുന്നില്‍ ഉടലെടുത്ത സംഘര്‍ഷത്തിനിടയിലാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്. 

കാസര്‍കോട് ജില്ലയില്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച് പാലക്കുന്നില്‍ തടിച്ചുകൂടിയ നൂറോളം സിപിഎം പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെ പോലീസിനെതിരെ കല്ലേറു നടന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്‍ോ അബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയാണുണ്ടായത്. 

ഈ സംഭവത്തില്‍ വിനോദ് ഉല്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.