Latest News

വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്ന് സ്വാതന്ത്യ്രദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമത്തിന്റെ പാത വെടിഞ്ഞ് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്ര പുനര്‍നിര്‍മാണമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്യ്രനിര്‍മാര്‍ജനത്തിനൊപ്പം രാജ്യത്തിന്റെ വികനത്തിനും ഊന്നല്‍ നല്‍കും. മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി പ്ളാനിങ് കമ്മീഷന്‍ നവീകരിക്കും. പാവപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സൌജന്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്ന ജന്‍ പ്രധാന യോജന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രിയായല്ല പ്രധാന ജനസേവകനായാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. ഒരു ദരിദ്രബാലന്‍ ചെങ്കോട്ടയില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ചെങ്കോട്ടയിലെ സ്വാതന്ത്യ്രദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കും അവസരമുണ്ടായിരുന്നു.

ഭൂരിപക്ഷത്തിന്റെ ബലത്തിലല്ല എല്ലാ പാര്‍ട്ടികളുടേയും ബലത്തിലാണ് പാര്‍ലമെന്റ് മുന്നോട്ടുപോകുന്നത്. രാഷ്ട്രീയക്കാരല്ല സാധാരണ ജനങ്ങളാണ് ഈ രാജ്യം സൃഷ്ടിച്ചത്-പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വികസനത്തിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രിമാരെയും അദ്ദേഹം അനുമോദിച്ചു.

സ്വാതന്ത്യ്രദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്.
രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തട്ടേയെന്ന് സ്വാതന്ത്യ്രദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ സന്ദേശവുമുണ്ടായിരുന്നു. രാവിലെ പ്രധാനമന്ത്രി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി.

Keywords:Delhi, Narendra Modi, Independence Day, Speach, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.