ലണ്ടന്‍: ഐഫോണ്‍ അപകടം വീണ്ടും. എസെക്‌സില്‍ ഇരുപത്തിനാലുകാരിയുടെ മാറിടത്തില്‍ ഐ ഫോണില്‍നിന്ന് പൊള്ളലേറ്റു. പൊള്ളല്‍ സാരമുള്ളതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബാക്സ്റ്റര്‍ എന്ന യുവതിക്കാണ് പൊള്ളലേറ്റത്.
ചാര്‍ജ് ചെയ്യാന്‍ വച്ച ഫോണ്‍ കിടക്കയിലിട്ടു. പിന്നീട് ഉറങ്ങാന്‍ കിടന്ന യുവതിയുടെ മാറിടത്തിനടിയില്‍ അബദ്ധത്തില്‍ ഫോണ്‍ പെടുകയായിരുന്നു. അങ്ങനെയാണ് യുവതിക്ക് പൊള്ളലേറ്റത്. അഞ്ചിഞ്ച് നീളത്തിലാണ് പൊള്ളല്‍. ഈ ഭാഗത്ത് അണുബാധ ഏല്‍ക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ യുവതി ആശങ്കയിലാണ്.
ഐ ഫോണിനുമുകളില്‍ കൈവച്ച് ഉറങ്ങിയ ജേക്ക് പാര്‍ക്കര്‍ എന്നയാളുടെ കൈ പൊള്ളിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ വാര്‍ത്തയും പുറത്തുവന്നത്. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചിരുന്നു.
Keywords:I Phone, World News, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment