Latest News

നവജാതരിലെ മഞ്ഞപ്പിത്തമറിയാനും മൊബൈല്‍ ആപ്‌

വാഷിങ്ടണ്‍: നവജാതരില്‍ മഞ്ഞപ്പിത്തം പരിശോധിക്കാനും മൊബൈല്‍ ആപ്. അമേരിക്കയിലെ ഒരുസംഘം എന്‍ജിനീയര്‍മാരും ഇന്ത്യക്കാരനായ ഗവേഷകനും ചേര്‍ന്നാണ് പുതിയ മൊബൈല്‍ അപ്ലൂക്കേഷന്‍ അവതരിപ്പിച്ചത്.

കുട്ടിക്ക് രക്തപരിശോധന ആവശ്യമുണ്ടോ, ശരീരത്തിലെ ബിലിറുബിന്റെ അളവ് തുടങ്ങിയ വിവരങ്ങളെല്ലാം മിനിറ്റുകള്‍ക്കകം ഡോക്ടറുടെയും രക്ഷിതാക്കളുടെയും മൊബൈലില്‍ ലഭിക്കുംവിധമാണ് ഇതിന്റെ പ്രവര്‍ത്തനം.

യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ മെഡിക്കല്‍ സെന്ററിലെ 100 നവജാതരിലും രക്ഷിതാക്കളിലും ഇത് പരീക്ഷിച്ചു കഴിഞ്ഞു. നിലവിലുള്ള പരിശോധനാ സംവിധാനങ്ങളെക്കാള്‍ നല്ല ഫലമാണ് ബിലികാം എന്ന അപ്ലൂക്കേഷനിലൂടെ ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

ഉപയോഗിക്കാന്‍ ഫ്‌ളാഷും കാമറയും ബിസിനസ് കാര്‍ഡിന്റെ വലിപ്പത്തിലുള്ള കളര്‍ കാലിബറേഷന്‍ കാര്‍ഡും വേണം. അപ്ലൂക്കേഷന്‍ ആര്‍ക്കും ഡൗണ്‍ ലോഡ്‌ചെയ്യാം. കാര്‍ഡ് കുഞ്ഞിന്റെ വയറില്‍ ഒട്ടിച്ച് ഫോട്ടോയെടുത്താണ് പരിശോധന. വിവരങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറുടെയും രക്ഷിതാവിന്റെ മൊബൈലിലാണ് എത്തുക.

നവജാതരുടെ രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസത്തിന് വകനല്‍കുന്നതാണിതെന്ന് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് അസോസിയേറ്റ് പ്രൊഫസര്‍ ശ്വേതക് പട്ടേല്‍ പറയുന്നു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.