ന്യൂഡല്‍ഹി: ഫൂലന്‍ദേവി വധക്കേസിലെ പ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പിഴയൊടുക്കുന്ന തുക ഫൂലന്‍ദേവിയുടെ ബന്ധുക്കള്‍ക്ക് നല്‍കണമെന്നും ജസ്റ്റിസ് ഭരത് പരാശര്‍ ഉത്തരവിട്ടു.
കേസില്‍ റാണ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും കണ്ടെത്തിയിരുന്നു. റാണയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
2001 ജൂലായ് 25ന് ഡല്‍ഹിയിലെ അതിസുരക്ഷാമേഖലയായ അശോക റോഡിലുള്ള 44ാം നമ്പര്‍ ഔദ്യോഗിക വസതിക്കു മുന്നില്‍വെച്ചാണ് പട്ടാപ്പകല്‍ സമാജ് വാദി പാര്‍ട്ടി എം പി ആയിരുന്ന മുന്‍ കൊള്ളക്കാരി ഫൂലന്‍ദേവി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ലോക്‌സഭയില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ അവരെ വെടിവെച്ചുകൊന്നു.
തന്നെ ലൈംഗികമായി പീഡിപ്പിച്ച 17 ഠാക്കൂര്‍മാരെ 1981ല്‍ ഉത്തര്‍പ്രദേശിലെ ബെഹ്മായി ഗ്രാമത്തില്‍വെച്ച് ഫൂലന്‍ദേവി കൊലപ്പെടുത്തിയതിന് അന്ന് ബാലനായിരുന്ന ഷേര്‍സിങ് റാണ സാക്ഷിയായിരുന്നു. ഇതിന്റെ പ്രതികാരമായി ഫൂലന്‍ദേവിയെ കൊല്ലാന്‍ മറ്റ് 11 പേരുമായി റാണ ഗൂഢാലോചന നടത്തിയെന്നായിരുന്നു പോലീസ് കേസ്.
Keywords: Delhi, Murder Case, Court Order, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment