കൊച്ചി: തുറന്ന കോടതിയില്‍ ജഡ്ജിയും ജീവനക്കാരും ഒരുമിച്ചു സിനിമ കണ്ടു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് അധ്യാപകനും 17-ാം വയസില്‍ സയന്‍സ് നോവലിസ്റ്റെന്ന നിലയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച കോതമംഗലം സ്വദേശി ഡോ:സതീഷ് പോള്‍(50) സമര്‍പ്പിച്ച കോപ്പി റൈറ്റ് ഹര്‍ജിയാണു കോടതി മുറിയില്‍ ഒരു മലയാള സിനിമ കാണാന്‍ ജഡ്ജിയേയും ജീവനക്കാരേയും നിര്‍ബന്ധിതരാക്കിയത്.
കോടതിമുറിയിലെ ഈ സിനിമാ പ്രദര്‍ശനം അത്രയ്ക്കു പതിവുള്ള കാഴ്ചയല്ലാത്തതിനാല്‍ അഭിഭാഷകരും മറ്റു കേസുകളിലെ കക്ഷികളും എല്ലാവരും കൌതുകത്തോടെ രവിപുരത്തെ അഡി.ജില്ലാ കോടതിയിലേക്ക് എത്തിനോക്കി. കഥയറിയാതെ ചിലര്‍ മൂക്കത്തു വിരല്‍വച്ചു, കോടതിയുടെ പ്രവര്‍ത്തി സമയത്ത് ജഡ്ജിയും ജീവനക്കാരും തുറന്ന കോടതിയില്‍ വലിയ മോണിറ്ററില്‍ സിനിമ കാണുന്നോ?
മലയാളത്തില്‍ സമാനമായ കഥയുമായി ദൃശ്യം ഇറങ്ങിയതോടെ 'ഒരു ചെന്നൈ ക്രൈം സ്റ്റോറി എന്ന പേരില്‍ ഒരു മഴക്കാലത്ത് ഷൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ദൃശ്യം സിനിമയുടെ തമിഴ് പതിപ്പ് പ്രഖ്യാപിച്ചതു കൊണ്ടാണ് കോപ്പി റൈറ്റ് ലംഘനത്തിനെതിരെ നിയമനടപടിക്കൊരുങ്ങിയതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നുണ്ട്.
നോവല്‍ വായിച്ചതിനു ശേഷം തുറന്ന കോടതിയില്‍ സിനിമ കണ്ട ജഡ്ജി എസ്.എസ്.വാസന്‍ കേസ് വിധിപറയാന്‍ മാറ്റി.
Keywords:Kochi, Court, Movie, nternational News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കോടതിമുറിയിലെ ഈ സിനിമാ പ്രദര്‍ശനം അത്രയ്ക്കു പതിവുള്ള കാഴ്ചയല്ലാത്തതിനാല്‍ അഭിഭാഷകരും മറ്റു കേസുകളിലെ കക്ഷികളും എല്ലാവരും കൌതുകത്തോടെ രവിപുരത്തെ അഡി.ജില്ലാ കോടതിയിലേക്ക് എത്തിനോക്കി. കഥയറിയാതെ ചിലര്‍ മൂക്കത്തു വിരല്‍വച്ചു, കോടതിയുടെ പ്രവര്‍ത്തി സമയത്ത് ജഡ്ജിയും ജീവനക്കാരും തുറന്ന കോടതിയില്‍ വലിയ മോണിറ്ററില്‍ സിനിമ കാണുന്നോ?
സംഗതി മനസിലായപ്പോള്‍ പ്രദര്‍ശനത്തിന് ആളുകൂടി. ജില്ലാ ജഡ്ജി എസ്.എസ്.വാസനൊപ്പം ഒരുമിച്ചു സിനിമകാണാനുള്ള ഭാഗ്യം ജീവനക്കാരും കളഞ്ഞില്ല. കോടതിമുറിയില്‍ ബുധനാഴ്ച ഒത്തുകൂടിയ ആരും ഈ സിനിമ നേരത്തെ കാണാതിരുന്നതിനാല്‍ പ്രേക്ഷകര്‍ ആദ്യാവസാനം 'ദൃശ്യം സിനിമ കണ്ടു.
ഹര്‍ജിക്കാരന്‍ ഡോ:സതീഷ് പോളിന്റെ 'ഒരു മഴക്കാലത്ത് എന്ന ത്രില്ലര്‍ നോവലാണ് സിനിമയ്ക്ക് ആധാരമെന്നു ആരോപണങ്ങള്‍ സഹിതം ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ദൃശ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഒരു മഴക്കാലത്തിന്റെ കഥ ചര്‍ച്ച ചെയ്തിരുന്നെന്നും ഡോ:സതീഷ് പോള്‍ ഹര്‍ജിയില്‍ പറയുന്നു.
മലയാളത്തില്‍ സമാനമായ കഥയുമായി ദൃശ്യം ഇറങ്ങിയതോടെ 'ഒരു ചെന്നൈ ക്രൈം സ്റ്റോറി എന്ന പേരില്‍ ഒരു മഴക്കാലത്ത് ഷൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ദൃശ്യം സിനിമയുടെ തമിഴ് പതിപ്പ് പ്രഖ്യാപിച്ചതു കൊണ്ടാണ് കോപ്പി റൈറ്റ് ലംഘനത്തിനെതിരെ നിയമനടപടിക്കൊരുങ്ങിയതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നുണ്ട്.
നോവല്‍ വായിച്ചതിനു ശേഷം തുറന്ന കോടതിയില്‍ സിനിമ കണ്ട ജഡ്ജി എസ്.എസ്.വാസന്‍ കേസ് വിധിപറയാന്‍ മാറ്റി.
No comments:
Post a Comment