കോട്ടയം: അരവിന്ദനിലുടെ നാടിനു നഷ്ടമായതു മികച്ച നാടന്‍ പന്തുകളിക്കാരനെ. ഞായറാഴ്ച മീനടത്ത് ഷേക്കേറ്റു മരിച്ച മീനടം ഭഗവതി ക്ഷേത്രത്തിനുസമീപം കൊച്ചിയില്‍ എ.വി. മോഹനന്‍ നായരുടെ മകന്‍ അരവിന്ദ് മോഹനന്‍(32) നാടന്‍പന്തുകളിക്കാരന്‍കൂടിയായിരുന്നു. മീനടം സ്വദേശിയായ അരവിന്ദന്‍ മീനടം, അഞ്ചേരി, തോട്ടയ്ക്കാട്, ചമ്പക്കര തുടങ്ങിയ നാടന്‍പന്തുകളി ടീമിലെ അംഗമായിരുന്നു. നിരവധി മത്സരങ്ങളില്‍ പിടുത്തക്കാരനിലുടെ തിളങ്ങിയ അരവിന്ദിനു നാടന്‍ പന്തുകളി മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. നിലവില്‍ ചമ്പക്കര ടീമിലെ അംഗമാണ്. നാടന്‍ പന്തുകളിക്കു പുറമേ വടംവലി മത്സരത്തിലും മികവ് തെളിയിച്ചിട്ടുള്ള അരവിന്ദന്‍ മീനടം വൈഎംസിസി വടംവലി ടീമിലെ അംഗമായിരുന്നു.
സ്വന്തംവീട് പെയിന്റ ചെയ്യുന്നതിനിടെ വാട്ടര്‍പമ്പിന്റെ എയര്‍ഗണ്ണില്‍നിന്നാണു ഷോക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. വാട്ടര്‍പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിക്കുവേണ്ടി എക്സ്റ്റന്‍ഷന്‍ ബോക്‌സ് സ്ഥാപിച്ചിരുന്നു. മറ്റുതൊഴിലാളികളോടൊപ്പം വീട് കഴുകുന്നതിനിടെ വെള്ളം മുറിയ്ക്കുള്ളില്‍ നിറയുകയും എക്സ്റ്റന്‍ഷന്‍ ബോക്‌സ് വെള്ളത്തിലാകുകയും ചെയ്തു. അരവിന്ദന്റെ അനുജന്‍ ഹരിക്ക് വാട്ടര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ലഘുവായി ഷോക്കേറ്റു. ഹരിയെ അരവിന്ദ് പിടിച്ചുമാറ്റിയിരുത്തി. തുടര്‍ന്നു, വൈദ്യുതി പ്രവാഹം എവിടെനിന്നെ ത്തിയെന്നറിയാതെ വാട്ടര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കവേ അരവിന്ദന്‍ ഷോക്കേറ്റു തെറിച്ചുവീണു.
ഷോക്കേറ്റു തെറിച്ചുവീണ അരവിന്ദനെ സഹപ്രവര്‍ത്തകരെത്തി വൈദ്യുതിബന്ധം വിഛേദിച്ചശേഷമാണു ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആദ്യം മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിയുടെ വിവാഹത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണു വീട് പെയിന്റ് ചെയ്തത്. സംസ്കാരം തിങ്കളാഴ്ച മൂന്നിനു വീട്ടുവളപ്പില്‍. മാതാവ്: വത്സലാ മോഹന്‍. ഭാര്യ: പാറമ്പുഴ കുന്നുംപുറത്ത് ആശ. ആറുമാസം മുമ്പായിരുന്നു അരവിന്ദന്റെ വിവാഹം.

Keywords: Kottayam, Obituary, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment