രാജ്‌കോട്ട്: രക്ഷാബന്ധന്‍ ദിനത്തില്‍ വ്യത്യസ്തമായ രീതിയില്‍ ട്രാഫിക് ബോധവല്‍ക്കരണം നടത്തി ശ്രദ്ധേയമായിരിക്കുകയാണ് രാജ്‌കോട്ട് സിറ്റി പോലീസ്. ട്രാഫിക് നിയമനം ലംഘിക്കുന്നവരുടെ എണ്ണം ഒരോദിവസവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്‌കോട്ട് സിറ്റി പോലീസിന്റെ ട്രാഫിക് വിഭാഗം പുതിയ ഐഡിയയുമായി എത്തിയത്. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് രാഖികെട്ടിയാണ് അധികൃതര്‍ ബോധവല്‍ക്കരണം നടത്തിയത്.
ഇതിനായി സേനയിലെ വനിത കോണ്‍സ്റ്റബിള്‍മാരെയാണ് നിയോഗിച്ചതെന്നു എഎസ്പി ചൗധരി പറഞ്ഞു. രാഖി കെട്ടിയതിനു ശേഷം ട്രാഫിക് നിയമങ്ങള്‍ വിശദമാക്കുന്ന ലഘുലേഖകളും ഉദ്യോഗസ്ഥര്‍ വിതരണം ചെയ്തു. ട്രാഫിക് നിയമലംഘനത്തിനു പിടിയിലായവര്‍ക്ക് ഇതു പുതിയ അനുഭവമായിരുന്നു. പോലീസുകാരുടെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ പ്രശംസനീയമാമെന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടു. രാജ്‌കോട്ട് സിറ്റിയിലുടനീളം രാഖി കെട്ടിയായിരുന്നു ട്രാഫിക് ബോധവല്‍ക്കരണം നടത്തിയത്.
ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ പോലീസുകാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ്. സൗഹൃദാന്തരീക്ഷത്തിലൂടെ ട്രാഫിക് നിയമലംഘനത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് രക്ഷാബന്ധന്‍ ദിനത്തില്‍ ഉദ്യോഗസ്ഥര്‍ ചെയ്തതെന്നു എസിപി വ്യക്തമാക്കി.
Keywords:Trafic Police, Raksha Bandhan, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment