Latest News

പരസ്യ ഷൂട്ടിങ്ങിന് ശേഷം കിടക്ക പങ്കിടാന്‍ ക്ഷണിച്ച ജുവല്ലറി ഉടമക്കെതിരെ പൊട്ടിത്തെറിച്ച് രഞ്ജിനി ഹരിദാസ്‌

കണ്ണൂര്‍: രഞ്ജിനി ഹരിദാസെന്നാല്‍ വിവാദങ്ങളും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ചര്‍ച്ചകളുമെന്നാണ്. സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടാന്‍ രഞ്ജിനിക്ക് പ്രത്യേകമായ വൈദഗ്ധ്യമുണ്ട്.

ഒരിടവേളക്ക് ശേഷം വീണ്ടും രഞ്ജിനിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയകളില്‍ സജീവമാകുന്നു. അടുത്തിടെ നടന്ന പരസ്യ ഷൂട്ടിങ്ങിന് ശേഷം ഒപ്പം കിടക്ക പങ്കിടാന്‍ ജുവല്ലറി ഉടമ തന്നെ ക്ഷണിച്ചതിനെ തുടര്‍ന്ന് താന്‍ അയാളോട് പൊട്ടിത്തെറിച്ചെന്നുമുള്ള രഞ്ജിനിയുടെ വെളിപ്പെടുത്തല്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം രഞ്ജിനി നല്‍കിയ അഭിമുഖത്തിലാണ് 'പരസ്യ ഷൂട്ടിങ്ങിന് ശേഷം ജുവല്ലറി ഉടമ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചെന്ന' കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍ സ്വദേശിയായ ജൂവല്ലറി ഉടമയാണ് രഞ്ജിനിയോട് ഇത്തരത്തില്‍ പെരുമാറിയത്. പരസ്യ ചിത്രീകരണത്തിന് ശേഷം ബാക്കി തുകയും വാങ്ങി തിരിച്ച് പോകാനൊരുങ്ങിയ രഞ്ജിനിയോട് രാത്രി അവിടെ തങ്ങാന്‍ ജുവല്ലറി ഉടമ ആവശ്യപ്പെടുകയായിരുന്നു.

സാധാരണയില്‍ കൂടുതല്‍ പ്രതികരണ ശേഷിയുള്ള രഞ്ജിനി അയാളോട് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. സംഭവം കൈവിട്ട് പോയെന്ന് മനസ്സിലായ ജുവല്ലറി ഉടമ രഞ്ജിനിക്ക് മുന്നില്‍ കൈകൂപ്പി സംഭവം പുറത്താരോടും പറയരുതെന്ന് അപേക്ഷിച്ച ശേഷം അദ്ദേഹം മുങ്ങുകയായിരുന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.