പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തിലെ വസ്ത്രാലയത്തില്‍ രണ്ടാം തവണയും കവര്‍ച്ച. പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്‌റ്റോറിന് സമീപത്തെ എന്‍.കരുണന്‍ സ്റ്റോര്‍സിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കടയുടെ മുകള്‍ ഭാഗത്തെ ഓട് നീക്കി സീലിംഗ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന വസ്ത്രങ്ങള്‍ കവര്‍ന്നു. കൗണ്ടറിനകത്ത് ഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന 6,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കെ.ടി. വിനോദ്കുമാറിന്റെ ഉടമസ്ഥയതിലുള്ളതാണ് കട. ആറ് മാസം മുമ്പും ഇവിടെ കവര്‍ച്ച നടന്നിരുന്നു. ആ സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം ഉണ്ടായിരുന്നില്ല. ഇത് കവര്‍ച്ച ആവര്‍ത്തിക്കപ്പെടാന്‍ ഇടയാക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പയ്യന്നൂര്‍ എസ്.ഐ.രാമചന്ദ്രന്‍വാര്യരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. നഗരഹൃദയത്തില്‍ നടന്ന കവര്‍ച്ച വ്യാപാരികളെ പരിഭ്രാന്തിയിലാഴ്ത്തിയിരുക്കുകയാണ്.
Keywords: Payyannur, Robbery, Police, case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment