ലോകത്തെ ഏറ്റവും പ്രായമേറിയ ആരല്‍മത്സ്യം ( Eel ) നൂറ്റിഅമ്പത്തിയഞ്ചാം വയസ്സില്‍ വിടചൊല്ലി. തെക്കന്‍ സ്വീഡനില്‍ ബ്രാന്റവിക് പട്ടണത്തിലെ ഒരു കിണറ്റില്‍ കഴിഞ്ഞിരുന്ന മത്സ്യം ചത്ത കാര്യം അതിന്റെ ഉടമസ്ഥരാണ് അറിയിച്ചത്.
'ഏല്‍' ( Ale ) എന്ന പേരിലറിയപ്പെടുന്ന ആ മത്സ്യം വിടവാങ്ങിയതിനെപ്പറ്റി വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ സ്വീഡന്‍കാരുടെ ഭാഗത്തുനിന്നുണ്ടായത്. 'RIPalen' ('RIP eel') എന്നപേരിലുള്ള ഹാഷ് ടാഗിന് കീഴില്‍ പ്രതികരണങ്ങള്‍ നിറഞ്ഞു.
ആ മത്സ്യത്തെ ഒരു ബാലനാണ് മത്സ്യബന്ധന പട്ടണമായ ബ്രാന്റവികിലെ കിണറ്റില്‍ നിക്ഷേപിച്ചത്. 1859 ലായിരുന്നു അത്. ചാള്‍സ് ഡാര്‍വിന്റെ വിഖ്യാതമായ 'ജീവജാതികളുടെ ഉത്ഭവം' പുറത്തുവന്ന വര്‍ഷമാണ് 1959. ആരല്‍ മത്സ്യങ്ങള്‍ക്ക് സാധാരണഗതിയില്‍ 15 മുതല്‍ 60 വര്‍ഷംവരെയാണ് ആയുസ്സ്. പക്ഷേ, ഏല്‍ അതൊക്കെ പിന്നിട്ട് മുന്നോട്ടുപോയി. അതില്‍ അത്ഭുതമില്ലെന്ന്, പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരണം, ആ മത്സ്യത്തിനൊപ്പം കിണര്‍ പങ്കിടുന്ന മറ്റൊരു ആരലിന്റെ പ്രായം 110 വര്‍ഷമാണ്!
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയിലെ ആ മത്സ്യം, ഇരുപതാം നൂറ്റാണ്ടും പിന്നിട്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് ഇപ്പോള്‍ യാത്രയായിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍, കുളങ്ങളിലും കിണറ്റിലും മറ്റും ശുചീകരണത്തിനായി ആരലുകളെ നക്ഷേപിക്കുന്ന രീതിയ സ്വീഡനിലുണ്ടായിരുന്നു. വെള്ളത്തിലെ ചെറുപ്രാണികളെയും മറ്റും അവ തിന്നുന്നതിനാല്‍ ജലം ശുദ്ധമാകുമെന്നായിരുന്നു വിശ്വാസം.
'ഇതൊരു വിസ്മയകരമായ അനുഭവമാണ്. ഇത്രയും കാലം ജീവിച്ചിരിക്കുക എന്നത്. അത് രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലത്തും ജീവിച്ചു' - ഏല്‍ മത്സ്യം പാര്‍ത്തിരുന്ന കിണറ്റിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ തോമസ് ജെല്‍മാന്‍ പറഞ്ഞു. ആ കിണറ്റിനരികിലെ വീട്ടില്‍ 1962 മുതല്‍ തോമസ് ആണ് താമസിക്കുന്നത്. സ്ഥലവും വീടും വാങ്ങിയ വേളയില്‍, കിണറ്റിലെ മുതുമുത്തച്ഛന്‍ ആരലിനെക്കുറിച്ച് തന്റെ കുടുംബത്തോട് മുന്‍ ഉടമസ്ഥര്‍ വിശദമായി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
സന്ദര്‍ശകര്‍ക്ക് ഏലിനെ കാണാന്‍ വേണ്ടി കഴിഞ്ഞ ദിവസം കിണറിന്റെ മൂടി നീക്കിയപ്പോഴാണ്, അത് ചത്ത കാര്യം അറിഞ്ഞത്. മത്സ്യത്തിന്റെ ശരീരം ഇപ്പോള്‍ ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, പരിശോധന നടത്തി അതിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം തേടാന്‍ വേണ്ടി.
Keywords: world News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment