Latest News

ഐസ് ബക്കറ്റ് ചലഞ്ചിനെതിരെ അടിവസ്ത്രം മാത്രമണിഞ്ഞ് പ്രതിഷേധം

ബീജിംഗ്: ഐസ് ബക്കറ്റ് ചലഞ്ചിനെതിരെ നഗ്‌നപ്രതിഷേധം. ഒരുകൂട്ടം ചൈനക്കാരാണ് അടിവസ്ത്രം മാത്രം ധരിച്ച് ഐസ് ബക്കറ്റിനെതിരെ പ്രതിഷേധവുമായി എത്തിയത്. ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലെ ഷെന്‍സെന്നായിരുന്നു പ്രതിഷേധ വേദി.
സ്ത്രീകളും പുരുഷന്മാരുമെല്ലാം പ്രതിഷേധത്തില്‍ പങ്കുകൊണ്ടു. ഐസ് ബക്കറ്റ് ചലഞ്ചിലൂടെ ഉണ്ടാകുന്ന വ്യാപക ജലദുരുപയോഗവും അതിലൂടെയുണ്ടാകുന്ന അപകടവും ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായിരുന്നു പ്രതിഷേധം.

ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങള്‍ തങ്ങളുടെ പ്രതിഷേധ സമരം വാര്‍ത്തയാക്കിയതോടെ ലക്ഷ്യം ഏറെക്കുറെ വിജയത്തിലെത്തിയെന്നാണ് ഇതിന്റെ സംഘാടകര്‍ പറയുന്നത്. അടുത്തിടെയാണ് ഐസ് ബക്കറ്റ് ചലഞ്ച് വന്‍ ഹിറ്റായി മാറിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ ഫണ്ട് പിരിവാണ് മുഖ്യലക്ഷ്യം. പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതോടെ സംഗതി വന്‍ ഹിറ്റായി മാറുകയായിരുന്നു. അതോടെ അപകടങ്ങളും കൂടി. ലോകത്തിന്റെ പല ഭാഗത്തുനിന്നും അപകട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായി സ്‌പെയിനില്‍ അഗ്‌നിശമന സേനയുടെ വിമാനത്തില്‍ നിന്ന് ഒരാള്‍ സുഹൃത്തിന്റെ മേല്‍ 400 ഗ്യാലന്‍ വെള്ളം ഒഴിച്ചു. ഇതിനെത്തുടര്‍ന്ന് അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.