Latest News

ഓയില്‍ ചോര്‍ച്ച: ചിക്കാഗോ-ഹൈദരാബാദ് വിമാനം ടൊറാന്റോയില്‍ ഇറക്കി

ന്യൂഡല്‍ഹി: എഞ്ചിനിലെ ഓയില്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ചിക്കാഗോ-ഡല്‍ഹി -ഹൈദരാബാദ് എയര്‍ ഇന്ത്യാ വിമാനം ടൊറാന്റോയില്‍ അടിയന്തരമായി ഇറക്കി. ഇന്ത്യന്‍ സമയം രാവിലെ ഏഴു മണിക്ക് വിമാനം സുരക്ഷിതമായി ടൊറാന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയെന്നും വിമാനത്തിലെ 342 യാത്രക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ചിക്കാഗോയില്‍ നിന്നും പറന്നുയര്‍ന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ബോയിംഗ് 777 വിമാനത്തിലെ രണ്ട് എഞ്ചിനുകളില്‍ ഒന്നിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പൈലറ്റ് വിമാനം ഏറ്റവും അടുത്ത വിമാനത്താവളമായ ടൊറാന്റോയില്‍ ഇറക്കുകയായിരുന്നു. തകരാര്‍ പരിഹരിച്ച ശേഷം വിമാനം ഇന്ത്യയിലേക്ക് തിരിക്കും.



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.