Latest News

പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സ്ഥാനമേറ്റു

പൂച്ചക്കാട്: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സ്ഥാനമേറ്റു. പൂച്ചക്കാട് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെ ഖാസിയായി പ്രഖ്യാപിച്ചു തലപ്പാവ് അണിയിച്ചു. ഖാസിയായിരുന്ന സി.എച്ച്.അബ്ദുല്ല മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തത്.

സ്ഥാനാരാഹോണ ചടങ്ങുകള്‍ക്ക് മുമ്പ് പൂച്ചക്കാട് മഖാം സിയാറത്ത് നടത്തി. സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സോളാര്‍ കുഞ്ഞഹമ്മദ് ഹാജി പതാക ഉയര്‍ത്തി.

കെ.അബ്ദുല്ല ഹാജി അധ്യക്ഷനായി. പി.എ.അബൂബക്കര്‍ ഹാജി സ്വാഗതം പറഞ്ഞു.
ഖാസിമാരായ പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍, ത്വാഖ അഹ്മദ് മൗലവി, സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍, ഇ.കെ.മഹ്മൂദ് മുസ്ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, മിത്ത്ബയല്‍ ജബ്ബാര്‍ മുസ്ലിയാര്‍, സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളിഗെ, കെ.കെ.മാഹിന്‍ മുസ്ലിയാര്‍, കാസര്‍കോട് സംയുക്തജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, ഡോ.പി.എ.ഇബ്രാഹിം ഹാജി, മൗലാനാ ശാഹിദ് ഹാഫിസ്, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ., കല്ലട്ര മാഹിന്‍ ഹാജി, ഡോ.സി.എച്ച്. ഷരീഫുല്‍ ഹസന്‍, അബ്ബാസ് മദനി, കെ.മുഹമ്മദ് സാലിഹ്, കെ.എ.അബ്ദുല്ല ഹാജി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി. തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കെ.ഇ.ബക്കര്‍ സ്വാഗതം പറഞ്ഞു.



 



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.