അജാനൂര്‍ : അജാനൂര്‍ കടപ്പുറത്ത് നവവധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ മനം നൊന്തുള്ള കടുത്ത മാനസീക പീഡനം മൂലമാണെന്ന് വ്യക്തമായി.
കാഞ്ഞങ്ങാട്ടെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ മള്‍ട്ടിമീഡിയ വിഭാഗത്തിലെ അധ്യാപികയും അജാനൂര്‍ കടപ്പുറം മത്തായി മുക്കിലെ മോഹനന്‍-സരോജ ദമ്പതികളുടെ മകളുമായ സൗമ്യ (27) തിരുവോണ നാളില്‍ അര്‍ദ്ധരാത്രി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
യുവതി വീട്ടില്‍ എഴുതി വച്ച ആത്മഹത്യ കുറിപ്പിലാണ് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും നിരന്തരം ഭര്‍ത്താവില്‍ നിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനത്തിന്റെയും വിവരങ്ങള്‍ ഉള്ളത്.
ഗള്‍ഫിലുള്ള വിനു നിരന്തരം ഫോണില്‍ വിളിച്ച് സൗമ്യയെ നിരന്തരം ശകാരിക്കുകയും വഴക്കടിക്കുകയും പതിവാണത്രേ. തിരുവോണ ദിവസവും വിനു ഭാര്യയെ ഫോണില്‍ വിളിച്ച് ശകാരിച്ചിരുന്നു.
2014 മാര്‍ച്ച് 5 നാണ് സൗമ്യയും വിനുവും തമ്മില്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം വിനു ഗള്‍ഫിലേക്ക് മടങ്ങുകയായിരുന്നു. കീഴൂര്‍ സ്വദേശിയായ വിനുവിന് സൗമ്യയുടെ അകന്ന ബന്ധത്തിലുള്ള യുവതിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്നു.
ഈ വിവരം സൗമ്യ മനസിലാക്കിയിരുന്നു. ഇതേ കുറിച്ച് വിനുവിനോട് ചോദിക്കുന്ന സമയത്തൊക്കെ ചീത്തവിളിക്കുകയാണത്രേ പതിവ്. ആത്മഹത്യ കുറിപ്പ് പോലീസ് ബന്തവസിലെടുത്തിട്ടുണ്ട്.
ഈ വിവരം സൗമ്യ മനസിലാക്കിയിരുന്നു. ഇതേ കുറിച്ച് വിനുവിനോട് ചോദിക്കുന്ന സമയത്തൊക്കെ ചീത്തവിളിക്കുകയാണത്രേ പതിവ്. ആത്മഹത്യ കുറിപ്പ് പോലീസ് ബന്തവസിലെടുത്തിട്ടുണ്ട്.
സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാട്ടില്‍ കൊണ്ടു വന്ന് സംസ്‌കരിച്ചു. സഹോദരിയുടെ മരണ വിവരമറിഞ്ഞ് സഹോദരന്‍ സജേഷ് നാട്ടിലെത്തി.
സൗമ്യയുടെ മരണത്തെക്കുറിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി എം പ്രദീപ് കുമാര്‍, അഡീഷണല്‍ എസ് ഐ കെ വി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment