കാസര്‍കോട്: അവാര്‍ഡുകള്‍ക്ക് പിന്നാലെ ഡോക്ടറേറ്റുകളും ഫാഷനാകുന്നു.
അവാര്‍ഡുകള്‍ ലഭിക്കാന്‍ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. അവാര്‍ഡുകള്‍ നല്‍കുന്ന നിരവധി വ്യക്തികളും വ്യാജ സ്ഥാപനങ്ങളും രാജ്യത്തുണ്ട്. കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിലെ മുന്‍ കരാറുകാരന്‍ മുമ്പ് സ്വദേശാഭിമാനി പുരസ്‌ക്കാരം വരെ നല്‍കിയിരുന്നു.
അവാര്‍ഡുകള്‍ ലഭിക്കാന്‍ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. അവാര്‍ഡുകള്‍ നല്‍കുന്ന നിരവധി വ്യക്തികളും വ്യാജ സ്ഥാപനങ്ങളും രാജ്യത്തുണ്ട്. കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിലെ മുന്‍ കരാറുകാരന്‍ മുമ്പ് സ്വദേശാഭിമാനി പുരസ്‌ക്കാരം വരെ നല്‍കിയിരുന്നു.
1000 മുതല്‍ ലക്ഷങ്ങള്‍ വരെ അവര്‍ഡുകള്‍ക്ക് പ്രതിഫലം വാങ്ങുന്നുണ്ട്. ഇത് പഴയ ഫാഷനായതോടെയാണ് ആളുകള്‍ ഡോക്ടറേറ്റിലേക്ക് തിരിഞ്ഞു തുടങ്ങിയത് .
രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശത്തും ഡോക്ടറേറ്റ് വില്‍പ്പന നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ഇതിന് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ വിലയുണ്ട്. അടുത്തകാലത്ത് കാസര്‍കോട് ജില്ലയില്‍ എല്‍ പി സ് കൂള്‍ വിദ്യാഭ്യാസമുള്ളവര്‍ക്കും മലയാളവും ഇംഗ്ലീഷും നന്നായി എഴുതാനും വായിക്കാനും അറിയാത്തവര്‍ക്ക് പോലും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഇതോടെ ഡോക്ടറേറ്റിനും വിലയിടിഞ്ഞു.
ഇനി മറ്റെന്തെങ്കിലും ബഹുമതി കണ്ടുപിടിക്കാനുള്ള ആലോചനയിലാണ് അവാര്‍ഡുകളും ഡോക്ടറേറ്റുകളും മാര്‍ക്കറ്റ് ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും. കാസര്‍കോട് ജില്ലയിലെ പബ്ലിസിറ്റി കമ്പക്കാരായ ചിലര്‍ ഡോക്ടറേറ്റിന് അഡ്വാന്‍സ് കൊടുത്ത് പ്രഖ്യാപനത്തി ന് വേണ്ടി കാത്തിരിക്കുന്നുണ്ട്.
ഇത്തരക്കാര്‍ക്ക് ഡോക്ടറേറ്റിന് ഡോക്ടറേറ്റ് വാങ്ങി കൊടുക്കുന്ന ഏജന്റുമാര്‍ ജില്ലയില്‍ സജീവമാണ്. ഏജന്റുമാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കി ഡോക്ടറേറ്റ് ലഭിക്കാതെ തട്ടിപ്പിനിരയായ മുതലാളിമാരും ജില്ലയിലുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment