Latest News

ഭാര്യയുടെ കാമുകനെ ഭര്‍ത്തവിന്റെ നേതൃത്വത്തില്‍ തട്ടിക്കെണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ചു

പയ്യന്നൂര്‍: ഭര്‍തൃമതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെയും മാതാവിനെയും യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലുളള പതിനഞ്ചംഗ സംഘം ക്രൂരമായി തല്ലിച്ചതച്ചു.
പയ്യന്നൂര്‍ നമ്പ്യര്‍ കൊവ്വലിന് സമീപത്തെ വി.പി. കരുണാകരന്‍ (26), മാതാവ് സതി (47) എന്നിവര്‍ക്കാണ് മര്‍ദ്ദനമേററത്.

കാനായി തോട്ടംകടവിലെ വാര്‍പ്പ് പണക്കാരന്‍ അനീഷ് കൂമാര്‍, ജീവന്‍ എന്നിവരുടെ നേതൃത്വത്തിലുളള 15 അംഗ സംഘം ഇരുമ്പ് പാര കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. 

അനീഷ് കുമാറിന്റെ ഭാര്യ നീതു കഴിഞ്ഞ 17 ന് ഉച്ചയ്ക്ക് രണ്ട് വയസ്സായ മകനെയും കൂട്ടി അരുണ്‍ കുമാറിനൊപ്പം ഒളിച്ചോടിയിരുന്നു. ഭര്‍ത്താവിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടെ ബുധനാഴ്ച നടകീയമായി അനീഷ് കുമാറിനൊപ്പം നീതു പയ്യന്നൂര്‍ കോടതിയില്‍ ഹാജരായി. 

സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ മജിസ്‌ട്രേട്ട് അനുവദിച്ചുവെങ്കിലും കാമുകെ തളളിപ്പറഞ്ഞ് അമ്മക്കൊപ്പമാണ് നീതു ഇറങ്ങിപ്പോയത്. കരഞ്ഞു കലങ്ങിയ കണ്ണുമായി അനില്‍ കുമാര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. 

രാത്രി ഏഴരയോടെ അരുണ്‍ കുമാറിന്റെ വീട്ടിലെത്തിയ അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുളള സംഘം അമ്മയെ മര്‍ദ്ദിച്ച് തട്ടികൊണ്ടു പോവുകയായിരുന്നു.
കോറോം പോളിടെക്‌നിക്കിന് സമീപത്തെ പാറയുടെ മുകളില്‍ കൊണ്ടു പോയി ഇരുമ്പ് പാര കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം രാത്രി 8.30 ഓടെ പോലീസ് സ്റ്റേഷന് മുന്നില്‍ ഇറക്കിവിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. അരുണ്‍ കുമാറിന്റെ തലയ്ക്കും മുഖത്തുമാണ് മര്‍ദ്ദനമേററത്.


Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.