Latest News

മഞ്ചേശ്വരം ജനതയുടെ സ്‌നേഹമേറ്റുവാങ്ങി ചെര്‍ക്കളം അബ്ദുള്ള

കുമ്പള: മഞ്ചേശ്വരം ജനതയുടെ സ്‌നേഹമേറ്റുവാങ്ങി ചെര്‍ക്കളം അബ്ദുള്ള. പതിനെട്ടുവര്‍ഷം പ്രതിനീധികരിച്ച് മഞ്ചേശ്വരം മണ്ഡലത്തില്‍ വികസനത്തിന്റെ വിപ്ലവം സൃഷ്ടിച്ച തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ഒരു നാട് പകര്‍ന്നു നല്‍കിയ സ്‌നേഹത്തിന്റെ നേരിട്ടുള്ള ദൃശ്യങ്ങളായി മഞ്ചേശ്വരം പൗരാവലി ഒരുക്കിയ സ്‌നേഹപൂര്‍വ്വം ചെര്‍ക്കളത്തിന് എന്ന പരിപാടി മാറി.

കുമ്പള എസ്സ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ചെര്‍ക്കളത്തെ സ്‌നേഹിക്കുന്നവരുമടക്കം നിരവധിപേരാണ് ഒഴുകിയെത്തിയത്. ഒരുപുരുഷായുസ് മുഴുവന്‍ നാടിനും സമൂദായത്തിനുവേണ്ടി മാറ്റിവെച്ച ചെര്‍ക്കളത്തെ വാനോളം പുകഴ്ത്തി പ്രഭാഷകന്മാര്‍ സംസാരിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയാണ് സദസ്സില്‍ ഉയര്‍ന്നത്. ജീവിതത്തില്‍ എന്നും കൃത്യനിഷ്ഠത പാലിച്ചിട്ടുള്ള ചെര്‍ക്കളത്തിന്റെ ആദര പരിപാടിയും സമയം ഏറെ വൈകിപ്പിക്കാതെ തന്നെ തുടങ്ങാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. 

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എ.കെ.എം.അഷ്‌റഫ് അധ്യക്ഷത വഹിച്ചു.അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.
 

മഞ്ചേശ്വരം പൗരാവലി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മഞ്ചേശ്വരം പൗരാവലിയുടെ ഉപഹാരം ചെര്‍ക്കളത്തിന് മുനവ്വറലി തങ്ങളും കിരീടവും ചെങ്കോലും ലത്തീഫ് ഉപ്പള ഗേറ്റും ഖത്തര്‍ കാസര്‍കോട് മുസ്‌ലിം ജമാഅത്തിന്റെ ഉപഹാരം ഡോ. എം.പി. ഷാഫി ഹാജിയും സമ്മാനിച്ചു. 

ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. അനുമോദന പ്രസംഗം നടത്തി. ബൈത്തുറഹ്മയുടെ സ്ഥലത്തിന്റെ ആദാരം എം.അബ്ബാസ് കൈമാറി. 


മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ടുമാരായകല്ലട്ര മാഹിന്‍ ഹാജി, കെഎം.ശംസുദ്ദീന്‍ഹാജി, സെക്രട്ടറിമാരായ എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ,കെ.ഇ.എ. ബക്കര്‍, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, മുന്‍എം.എല്‍.എ.അഡ്വ. സി.എച്ച്.കുഞ്ഞമ്പു,കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, എന്‍.എ. അബൂബക്കര്‍ ഹാജി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞിചെര്‍ക്കള, ജില്ലാപ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സി.വി.എം.വാണിമേല്‍, ബി.വി.രാജന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, യു.കെ.യൂസുഫ്, ടി.എ. ഖാലിദ്, മഞ്ജുനാഥ ആള്‍വ, എ.കെ.ആരിഫ്, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.