കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവ് മനോജിന്റെ മരണം സന്തോഷവാര്‍ത്തയെന്നു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും പിന്നീടു പിന്‍വലിക്കുകയും ചെയ്ത ജയിന്‍ രാജ് ചൊവ്വാഴ്ച വീണ്ടും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.
ചോരയില്‍ മുങ്ങിയ ഒരുകുട്ടിക്കാലത്തിന്റെ ഓര്‍മപുതുക്കലും അച്ഛനും സി.പി.എം. ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനോടുള്ള സ്‌നേഹവും ഒടുവില്‍ ആര്‍.എസ്.എസ്സിന്റെ ഭീഷണി വേണ്ടെന്ന മറുപടിയുമടങ്ങിയതാണ് പുതിയ പോസ്റ്റ്.
'പി.ജയരാജന്റെ മകന്‍ ഫെയ്‌സ്ബുക്കില്‍ എന്തോ വല്യ അപരാധപോസ്റ്റിട്ടു എന്ന വാര്‍ത്ത കണ്ടു. കതിരൂരിലെ സഖാക്കള്‍ക്ക് അഭിവാദ്യം എന്നതാണ് പോസ്റ്റ്. അതാണ് അപരാധം. എന്ത്, ഏത് എന്നൊന്നും ആരും ചോദിച്ചില്ല.'
'ഈ കൊലവിളിയും ഉപദേശങ്ങളുമായിവരുന്നവര്‍ ഒന്നോര്‍ക്കണം. ഞാനൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവന്‍, എന്റെ അച്ഛനെ ശാരീരികമായി തളര്‍ത്തിയവന്‍, ഞങ്ങളുടെ സുരേന്ദ്രേട്ടനെ വെട്ടിനുറുക്കിയവന്‍ തെരുവില്‍ക്കിടപ്പുണ്ട് എന്നു കേട്ടാല്‍... എന്നിലെ മകന്‍ സന്തോഷിക്കുകതന്നെ ചെയ്യും' എന്നു പറഞ്ഞശേഷം, ഇണ്ടാസ് കാട്ടി പേടിപ്പിക്കാന്‍ വരണ്ട എന്നും പറഞ്ഞ് പോസ്റ്റ് അവസാനിപ്പിക്കുന്നു.

Keywords: Kannur News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment