കാഞ്ഞങ്ങാട്: മരപ്പണിക്കാരനായ യുവാവ് തീവണ്ടി തട്ടി മരിച്ചു. ചെമ്മട്ടംവയലിലെ ബല്ല വില്ലേജ് ഓഫീസിന് തൊട്ടടുത്ത് താമസിക്കുന്ന എം ലോഹിതാക്ഷനാണ് (33) തിങ്കളാഴ്ച രാത്രി കോട്ടച്ചേരി റെയില്‍വെ ഗേറ്റിനടുത്ത് രാജധാനി എക്‌സ്പ്രസ് തീവണ്ടി തട്ടി മരിച്ചത്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളിച്ചാലിലുള്ള ഭാര്യ ഗൃഹത്തില്‍ നിന്ന് ചെമ്മട്ടംവയലിലെ വീട്ടിലെത്തിയ യുവാവ് ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. നേരത്തെ മാനസിക അസ്വാസ്ഥ്യത്തിന് യുവാവ് ചികിത്സ തേടിയിരുന്നുവത്രെ.
ബാലന്‍ ആചാരിയുടെയും സാവിത്രിയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കളില്ല. സഹോദരങ്ങള്‍: ഉദയന്‍, കസ്തൂരി. മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.


No comments:
Post a Comment