ചട്ടഞ്ചാല്‍: ദേശീയപാതയില്‍ തെക്കില്‍ വളവില്‍ വാഹനമിടിച്ച് തകര്‍ന്ന സുരക്ഷാമതില്‍ പുനര്‍നിര്‍മിക്കാത്തത് യാത്രക്കാരെ ഭീതിയിലാക്കുന്നു. ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെ അപകട ഭീഷണിയുയര്‍ത്തുന്ന വളവുകളില്‍ വാഹനങ്ങള്‍ കുഴയിലേക്ക് മറിയുന്നത് തടയാന്‍ നിര്‍മിച്ച കരിങ്കല്‍ സുരക്ഷാമതില്‍ പലയിടത്തും തകര്‍ന്നുകിടക്കുകയാണ്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നിയന്ത്രണം തെറ്റിയെത്തുന്ന വാഹനങ്ങളിടിച്ചാണ് പല ഭിത്തിയും തകര്‍ന്നത്. തെക്കില്‍ വളവില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ച സ്ഥലത്ത് രണ്ടുമാസം മുമ്പ് ലോറിയും മറിഞ്ഞിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ലോറിടിച്ച് തകര്‍ന്ന കരിങ്കല്‍ ഭിത്തിയുടെ ഭാഗത്ത് മുളവേലി കെട്ടിയിരിക്കുകയാണ്. റോഡിലെ വന്‍കുഴികള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കുഴിയില്‍ വീണ് വാഹനങ്ങള്‍ നിയന്ത്രണം തെറ്റി മറിയുന്നത് പതിവാണ്.
എന്നിട്ടും സുരക്ഷിതമായ കരിങ്കല്‍ ഭിത്തികള്‍ നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിനിടെ തെക്കില്‍ പാലത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ വീടിന് മുന്നില്‍ മണ്ണിടിച്ചില്‍ തടയാന്‍ പിബ്ല്യുഡി ലക്ഷങ്ങള്‍ ചെലവഴിച്ച് മതില്‍ കെട്ടിയതും വിവാദമായിട്ടുണ്ട്.


No comments:
Post a Comment