കാഞ്ഞങ്ങാട് : നഗരത്തിലെ ചതുര്‍നക്ഷത്ര പദവിയുള്ള ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായി നിരാക്ഷേപപത്രം നല്‍കിയ സംഭവത്തില്‍ നഗരസഭയിലെ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം പിന്‍വലിച്ചു. മുനിസിപ്പല്‍ കമ്മിറ്റിയെ പിരിച്ചുവിട്ട നടപടിയും റദ്ദാക്കി.
സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു നഗരസഭാധ്യക്ഷയായിരുന്ന ഹസീന താജുദ്ദീനും പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷന്‍ ടി. അബൂബക്കര്‍ ഹാജിയും തല്‍സ്ഥാനം രാജിവച്ചിരുന്നു.
ലീഗ് നഗരസഭാ കമ്മിറ്റി പിരിച്ചുവിട്ട് താല്‍ക്കാലിക കമ്മിറ്റിക്കു ചുമതല നല്‍കുകയും നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. ജാഫറിനെ തല്‍സ്ഥാനത്തു നിന്നു നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാഫറിനെതിരെയുള്ള നടപടി സംസ്ഥാന നേതൃത്വം പിന്‍വലിച്ചിട്ടില്ല.
ജാഫറിനെ തിരിച്ചെടുക്കുന്നതിനെതിരെ അണികളില്‍ ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഇക്കാര്യം മണ്ഡലം കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ജാഫറിനെ തിരച്ചെടുക്കുന്നതില്‍ മണ്ഡലം കമ്മിററിയിലും ഭൂരിപക്ഷ അംഗങ്ങളും അനുകൂലിക്കുന്നില്ല.
നിരാക്ഷേപപത്രം നല്‍കുന്നതിനു അനുകൂല തീരുമാനമെടുത്തതിനു നഗരസഭയിലെ 11 ലീഗ് കൗണ്‍സിലര്‍മാര്‍ക്കെതിരെയാണു നേതൃത്വം നടപടിയെടുത്തത്.
യുഡിഎഫ് നേതൃത്വം നല്‍കുന്ന നഗരസഭയില്‍ കെപിസിസിയുടെ പ്രഖ്യാപിത നിലപാടിനെതിരെ നിലകൊണ്ടതിനു നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടിയെ ആറു വര്‍ഷത്തേക്കു പുറത്താക്കിയിരുന്നു. ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രഭാകരന്‍ തയാറായില്ല. സംസ്ഥാനത്തെ ബാറുകളെല്ലാം അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാകുന്ന സമയത്താണു ലീഗ് നേതൃത്വം അച്ചടക്കനടപടി പിന്‍വലിക്കുന്നത്.
എന്നാല്‍ നിയോജകമണ്ഡലം കമ്മിറ്റിയില്‍ പുതിയ ജനറല്‍ സെക്രട്ടറിയും ട്രഷററുമെല്ലാം നിയമിതരായ സ്ഥിതിക്ക് എം.പി. ജാഫറിന്റെ ഭാരവാഹിത്വം പുനഃസ്ഥാപിച്ചെടുക്കല്‍ നേതൃത്വത്തിനു കീറാമുട്ടിയാകുമെന്നാണു സൂചന.
അതിനിടെ പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയ കാഞ്ഞങ്ങാട്ടെ ബാര്‍ വിഷയത്തില്‍ അനുകൂല നിലപാടെടുത്തവര്‍ക്കെതിരെയുളള നടപടി പിന്‍വലിച്ചതില്‍ ഒരു വിഭാകം ശക്തമായി എതിര്‍ക്കുന്നുണ്ട്.

Keywords: Kasaragod, Kanhangad, Cash, International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment