പിറവം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂത്ത് കോണ്‍ഗ്രസിന്റെ പാമ്പാക്കുട മണ്ഡലം പ്രസിഡന്റ് അതുല്‍ കെ. പിറമാടം (25) മരിച്ചു. നിരവധി സീരിയലുകളിലും, ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അതുല്‍ നായകനായിട്ടുള്ള "വാര്‍ ഓഫ് ലൗ' എന്ന സിനിമയുടെ ചിത്രീകരണവും നടന്നുവരുകയായിരുന്നു.
തിരുവോണ ദിവസമായ കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതോടെ രാമമംഗലം പോലീസ് സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. ബൈക്കില്‍ അതുല്‍ കെ. പിറമാടത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ അതുല്‍ റോയിയും (24) അപകടത്തില്‍പ്പെട്ടുവെങ്കിലും കാര്യമായ പരിക്കേറ്റിരുന്നില്ല.

കോട്ടപ്പുറത്ത് രാത്രി നടന്ന ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ഭക്ഷണം കഴിക്കാനായി രാമമംഗലം കടവ് ജംഗ്ഷനിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇവിടെയുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്തായി റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളാണ്. ഈ കുഴിയില്‍ വീണപ്പോള്‍ എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ അതുല്‍ കെ. പിറമാടത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
പിന്നീട് ഇതുവഴി വന്ന ജീപ്പിലാണ് ഇരുവരേയും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അതുല്‍ റോയിയെ അടുത്ത ദിവസം ഡിസ്ചാര്‍ഡ് ചെയ്തിരുന്നു. അതുല്‍ കെ. പിറമാടത്തിന്റെ തലയ്‌ക്കേറ്റ മാരകമായ പരിക്കിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ 12-30 ഓടെയാണ് മരിച്ചത്.

കെഎസ്‌യുവിന്റെ മണിമലക്കുന്ന് കോളേജ് യൂണിറ്റ് പ്രസിഡന്റായിരുന്ന അതുല്‍, കഴിഞ്ഞ ഒന്നര വര്‍ഷമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുകയാണ്. എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം പാട്ണര്‍ഷിപ്പില്‍ ബിസിനസ് നടത്തുന്നുണ്ടായിരുന്നു.
തെക്കന്‍പിറമാടം കൂരാപ്പിള്ളില്‍ ജെയിംസിന്റേയും ബീനയുടേയും മകനാണ് മരിച്ച അതുല്‍. സഹോദരി അതുല്യ യുഎഇയില്‍ നേഴ്‌സാണ്. സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാലിനു പാമ്പാക്കുട വലിയ പള്ളിയില്‍ നടക്കും.
Keywords: Kerala News, Athul, piravam, International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment