Latest News

മാ നിഷാദ യാത്രയ്ക്ക് ഉജ്ജ്വല തുടക്കം

കാസര്‍കോട് : കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിഡ് ചിറമ്മലിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാ നിഷാദ അഹിംസാ സന്ദേശയാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. 

നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഫാ. ഡേവിഡ് ചിറമ്മല്‍ വിഷയാവതരണം നടത്തി. ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ആര്‍ പി പത്മകുമാര്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം ഒ വര്‍ഗ്ഗീസ്, മാ നിഷാദ സംസ്ഥാന കോ-ഓര്‍ഡിനേറ്റ് തോമസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. 


ചടങ്ങില്‍ സായിറാം ഭട്ട്, എം എം ചാക്കോ, അബ്ദുല്‍റഹ്മാന്‍ എന്നിവര്‍ക്കു ജീവന്‍ രക്ഷാ പുരസ്‌കാരം നല്‍കി. മാനിഷാദ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാണി മേല്‍വെട്ടം സ്വാഗതവും ജനറല്‍ കണ്‍വീന്‍ എം കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പൊതുസമ്മേളനത്തിനു മുന്നോടിയായി പഴയ ബസ് സ്റ്റാന്റില്‍ നിന്നും തുടങ്ങിയ ജീവന്‍രക്ഷാ സന്ദേശ പൊതുജന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അഹിംസ-ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കി തെരുവ് നാടകവും മാജിക് ഷോയും ഉണ്ടായിരുന്നു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.