മാവുങ്കാല്‍: നവരാത്രി ആഘോഷ ഒരുക്കങ്ങള്‍ക്കിടയില്‍ പൂജാരി ക്ഷേത്ര വളപ്പിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടപ്പാറ ശ്രീ ലക്ഷ്മി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ മുഖ്യകാര്‍മികനായ കെ പ്രകാശ് കാമത്താണ് (53) മരണപ്പെട്ടത്.
ഇദ്ദേഹത്തിന്റെ തറവാട് ക്ഷേത്രത്തില്‍ വ്യാഴാഴ്ച ആരംഭിക്കാനിരുന്ന നവരാത്രി ഉത്സവാഘോഷത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ബുധനാഴ്ച പകല്‍ മുഴുവന്‍ പ്രകാശ് കാമത്ത്. വീടിനു തൊട്ടടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വീട്ടുകാര്‍ ക്ഷേത്രത്തിലായിരുന്ന സമയത്ത് ബുധനാഴ്ച രാത്രി പ്രകാശ് കാമത്ത് വീട്ടിലായിരുന്നു. രാത്രി 8.30 മണിയോടെ വീടിനകത്ത് കുഴഞ്ഞ് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ പ്രകാശ് കാമത്തിനെ ഉടന്‍ തന്നെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഹൊസ്ദുര്‍ഗ് എല്‍ വി ടെമ്പിളില്‍ കാല്‍ നൂറ്റാണ്ടു കാലം മാനേജരായി പ്രവര്‍ത്തിച്ച് പ്രകാശ് കാമത്ത് പിന്നീട് കോട്ടപ്പാറയിലെ തറവാട് ക്ഷേത്രം കേന്ദ്രീകരിച്ച് 8 വര്‍ഷമായി മുഖ്യകാര്‍മികനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: അന്നപൂര്‍ണ (സുമന്ത), മക്കള്‍: സത്യനാഥ് കാമത്ത്, കാശിനാഥ് ( വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം), സഹോദരങ്ങള്‍: വിട്ടപ്പ കാമത്ത്( മംഗലാപുരം), രാമനാഥ കാമത്ത് (കാസര്‍കോട്), വൃന്ദാപൈ (ബളാന്തോട്), പ്രേമലത ശ്യാംബാഗ്, വിജയ് ഷേണായ് (തലശ്ശേരി). മൃതദേഹം മേലാങ്കോട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇദ്ദേഹത്തിന്റെ തറവാട് ക്ഷേത്രത്തില്‍ വ്യാഴാഴ്ച ആരംഭിക്കാനിരുന്ന നവരാത്രി ഉത്സവാഘോഷത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ബുധനാഴ്ച പകല്‍ മുഴുവന്‍ പ്രകാശ് കാമത്ത്. വീടിനു തൊട്ടടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വീട്ടുകാര്‍ ക്ഷേത്രത്തിലായിരുന്ന സമയത്ത് ബുധനാഴ്ച രാത്രി പ്രകാശ് കാമത്ത് വീട്ടിലായിരുന്നു. രാത്രി 8.30 മണിയോടെ വീടിനകത്ത് കുഴഞ്ഞ് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ പ്രകാശ് കാമത്തിനെ ഉടന്‍ തന്നെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഹൊസ്ദുര്‍ഗ് എല്‍ വി ടെമ്പിളില്‍ കാല്‍ നൂറ്റാണ്ടു കാലം മാനേജരായി പ്രവര്‍ത്തിച്ച് പ്രകാശ് കാമത്ത് പിന്നീട് കോട്ടപ്പാറയിലെ തറവാട് ക്ഷേത്രം കേന്ദ്രീകരിച്ച് 8 വര്‍ഷമായി മുഖ്യകാര്‍മികനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: അന്നപൂര്‍ണ (സുമന്ത), മക്കള്‍: സത്യനാഥ് കാമത്ത്, കാശിനാഥ് ( വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം), സഹോദരങ്ങള്‍: വിട്ടപ്പ കാമത്ത്( മംഗലാപുരം), രാമനാഥ കാമത്ത് (കാസര്‍കോട്), വൃന്ദാപൈ (ബളാന്തോട്), പ്രേമലത ശ്യാംബാഗ്, വിജയ് ഷേണായ് (തലശ്ശേരി). മൃതദേഹം മേലാങ്കോട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

No comments:
Post a Comment