കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ കൃഷിവകുപ്പ്, ജൈവ കൃഷിവികസന പദ്ധതി, കാഞ്ഞങ്ങാട് ബ്ലോക്ക് ജൈവ കര്‍ഷക സമിതിയുടെ വിഷമുക്തമായ ഭക്ഷണം എന്ന ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന് വേണ്ടി ജൈവ കര്‍ഷക സമിതി രജിസ്റ്റര്‍ ചെയ്ത് കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ ആരംഭിച്ച ഇക്കോ ഷോപ്പ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ അധ്യക്ഷ കെ.ദിവ്യ അധ്യക്ഷത വഹിച്ചു. സോഫ്റ്റ് വെയര്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ആദ്യ വില്‍പന കൃഷി ഓഫീസര്‍ കെ.ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ജൈവ കര്‍ഷക സമിതി പ്രസിഡന്റ് കെ.പി.ശ്രീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ സ്വീകരണം സംസ്ഥാന അവാര്‍ഡ് ജേതാവ് കൃഷി അസിസ്റ്റന്റ് കെ.എന്‍.നബീസത്ത് ബീവി, ക്ഷോണിമിത്ര സംസ്ഥാന അവാര്‍ഡ് ജേതാവ് രാജന്‍ കുട്ടിയാനം എന്നിവരെ ആദരിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഗിരിജ പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യമുനാ രാഘവന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് ഷാഫി, എ. കുഞ്ഞമ്പുനായര്‍ പെരിയ, നമ്പീശന്‍ വിജയേശ്വരി, കെ.എന്‍.ജ്യോതികുമാരി തുടങ്ങിയവര്‍ സംസാരിച്ചു. വേണു വടക്കംതൊട്ടി നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment