മംഗലാപുരം: കഴിഞ്ഞദിവസം പമ്പുവെല്ലില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ അക്രമംനടന്ന കേസില്‍ ഒമ്പത് ബജ്രംഗ്ദള്‍കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദള്‍ ജില്ലാ കണ്‍വീനര്‍ ഭുജംഗ കുലാലിനെ കസ്റ്റഡിയിലെടുത്തത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മംഗലാപുരം പോലീസ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി.
Keywords: Manglore, Karnadaka News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എം.ഐ.എഫ്.എസ്.സി. പ്രവര്‍ത്തകരായ കലന്ദര്‍ ഷാഹിദ്, ഷമീം, മുഹമ്മദ് ഷഹദ്, ആഷിക്, അസ്ഫത്തുള്ള, ഷഹബാസ് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് കഴിഞ്ഞദിവസം മര്‍ദനമേറ്റത്. കോളേജിലെ ചടങ്ങിന്റെ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച ഒരു വാഹനത്തിലെത്തിയ സംഘം വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കുത്തേറ്റ ഷാഹിദിന്റെ നില ഗുരുതരമാണ്.
കസ്റ്റഡിയിലെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭുജംഗ് കുലാലിനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുമുന്നി തടിച്ചുകൂടുകയായിരുന്നു. കുലാലിന് സംഭവവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ടെന്നും അതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് കമ്മീഷണര്‍ ആര്‍.ഹിതേന്ദ്ര പറഞ്ഞു. ഇയാളെ വിട്ടയച്ചുവെന്നും ആവശ്യംവന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


No comments:
Post a Comment