Latest News

എലിവിഷം അകത്തു ചെന്ന് പതിനേഴുകാരി മരണപ്പെട്ടു

വെള്ളരിക്കുണ്ട് : എലിവിഷം അകത്തു ചെന്ന് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 17 കാരി മരണപ്പെട്ടു. ഭീമനടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഐ ടി ഐ വിദ്യാര്‍ത്ഥിനി പുങ്ങംചാല്‍ അടുക്കളക്കണ്ടത്തെ അശ്വതിയാണ് മരണപ്പെട്ടത്.

ശനിയാഴ്ച വീട്ടില്‍ വെച്ച് എലിവിഷം അകത്തു ചെന്ന അശ്വതിയെ മംഗലാപുരം കെ എം സി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലാണ് മരണപ്പെട്ടത്. 

അബദ്ധത്തില്‍ എലിവിഷം അകത്തുചെന്നു വെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലോറി ഡ്രൈവര്‍ ചന്ദ്രന്റെയും വിമലയുടെയും മകളാണ്. അമല്‍ (അപ്പു) ഏക സഹോദരനാണ്. 

വെള്ളരിക്കുണ്ട് പ്രിന്‍സിപ്പള്‍ എസ് ഐ പി വി രാജന്‍ വെളളിയാഴ്ച ഉച്ചയോടെ മംഗലാപുരം ആശുപത്രിയിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിന് വിട്ടുകൊടുത്തു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.