Latest News

വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി: കുണിയയില്‍ സംഘര്‍ഷം, പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

കുണിയ: കുണിയയില്‍ ഉദുമ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കാളേജിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ വിദ്യാഭ്യാസ മന്ത്രി വി.കെ അബ്ദുറബ്ബിനെ കരിങ്കൊടി കാണിക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മന്ത്രിയെത്തുന്നതറിഞ്ഞ് പെരിയയിലും പെരിയാട്ടടുക്കത്തും കരിങ്കൊടി കാണിക്കാനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാത്ത് നിന്നിരുന്നു. രഹസ്യമായി ഈ വിവരമറിഞ്ഞ മന്ത്രി റൂട്ട് മാറ്റി പള്ളിക്കര, അമ്പങ്ങാട്, പുതുക്കോളി വഴി ഉദ്ഘാടന ചടങ്ങിനെത്തിച്ചേര്‍ന്നു. ഇതറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി കുണിയയില്‍ എത്തിയപ്പോള്‍ പോലീസ് തടയുകയായിരുന്നു.

ഇതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തടയാന്‍ ലീഗ് പ്രവര്‍ത്തകരും രംഗത്ത് എത്തിയതോടെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയായിരുന്നു. 

സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സുഭാഷ് പാടി, സത്താര്‍, ഖദീജത്ത് സുഹൈല എന്നിവര്‍ക്ക് പരിക്കേറ്റു. തടയാന്‍ ചെന്ന പോലീസിന് നേരെയുണ്ടായ കല്ലേറില്‍ നാല് പോലീസുകാരനും പരിക്കേറ്റു.
എസ്.എഫ്.ഐ. പ്രവര്‍ത്തകരെ നീക്കിയ ശേഷം കോളജിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. മന്ത്രിയെ തടയാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ പോലീസ് സന്നാഹം ഉദ്ഘാടനപരിപാടി നടന്ന കുണിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.