Latest News

അധ്യാപക ആദരവും കുടുംബ സംഗമവും

കാലിക്കടവ്: പിലിക്കോട് ജി.എച്ച്.എസ്.എസിലെ ലെ 1991-92 വര്‍ഷ എസ്.എസ്.എല്‍.സി പഠിതാക്കളുടെ കൂട്ടായ്മ- നെസ്റ്റ് അധ്യാപക ആദരവും കുടുംബസംഗമവും നടത്തി. കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം.ജി യൂണിവേഴ്‌സിറ്റി പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.

പുതിയ കാലം എത്ര മാറിയാലും അധ്യാപകര്‍ കാലത്തിന്റെ മൂല്യമുള്ള സംഭാവനകളാണെന്ന് ഡോ.ഷീന ഷുക്കൂര്‍ പറഞ്ഞു. 

സര്‍വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രൊജക്ട് ഡയരക്ടര്‍ ഡോ.എം.ബാലന്‍ അധ്യാപകരെ ആദരിച്ചു. പി.പി.സന്ദീപ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ അടിയോടി, വി.കൃഷ്ണന്‍, ശ്രീധരന്‍ നമ്പീശന്‍, എ.ഭാസ്‌കരന്‍, പി.സി.ചന്ദ്രമോഹനന്‍, വേണുഗോപാല്‍, മോഹനന്‍, സി.കെ.സത്യഭാമ, കെ.കാര്‍ത്യായണി, സുഹ്‌റ, ഹേമലത, സ്‌നേഹരൂപ എന്നിവര്‍ സംസാരിച്ചു.
നെസ്റ്റ് സെക്രട്ടറി കെ.സലീം സ്വാഗതവും ടി.വി സുഷമ നന്ദിയും പറഞ്ഞു. ടി.കെ.പ്രിയ, ഗീതാ നാരായണന്‍, അക്ഷയരാജ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യ നടത്തി.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.