Latest News

സര്‍ക്കാരിന് ആശ്വാസം പകരാന്‍ ബിവറേജ് കോര്‍പ്പറേഷന്‍ 300 കോടി രൂപ മുന്‍കൂര്‍ നികുതിയായി നല്‍കി.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികാരണം ഓവര്‍ ഡ്രാഫ്റ്റിലായ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം പകരാന്‍ ബിവറേജ് കോര്‍പ്പറേഷന്‍ 300 കോടി രൂപ മുന്‍കൂര്‍ നികുതിയായി നല്‍കി. 330 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടത്. ബാക്കിയുള്ള 30 കോടി രൂപ കോര്‍പ്പറേഷന്‍ ബുധനാഴ്ച നല്‍കും. നികുതി അടവില്‍ വീഴ്ച വരുത്തരുതെന്ന് കാണിച്ച് എല്ലാ വകുപ്പുകള്‍ക്കും കോര്‍പ്പറഷനുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു.

മദ്യനിരോധനം സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഖജനാവ് രണ്ടു ദിവസത്തിനകം സാധാരണ നിലയിലാകും. സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റ് എടുക്കുന്നത് ഇതാദ്യമായല്ല-ധനമന്ത്രി പറഞ്ഞു.

ദൈനംദിന ചെലവുകള്‍ക്ക് പണമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് അനുവദിച്ചതിലും 150 കോടിയോളം രൂപ അധികമായി വായ്പ എടുത്തത്. 2005നുശേഷം ഇതാദ്യമായാണ് സംസ്ഥാനം ഇത്തരത്തില്‍ ഓവര്‍ ഡ്രാഫ്റ്റിലായത്. 15 ദിവസത്തിനകം ഓഫര്‍ ഡ്രാഫ്റ്റ് ഒഴിവാക്കിയില്ലെങ്കില്‍ ഇടപാടുകള്‍ നിര്‍ത്തിവെച്ച് ഖജനാവ് പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷനോട് 330 കോടി രൂപ മുന്‍കൂര്‍ നികുതി ആവശ്യപ്പെട്ടത്. ഈ ഓണക്കാലത്ത് അത്യാവശ്യ ചെലവുകള്‍ക്കുള്ള ബില്ലുകള്‍ മാത്രമേ മാറിയിരുന്നുള്ളൂ.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.