Latest News

'ധര്‍മ്മച്യുതിക്കെതിരെ പ്രവാസശബ്ദം'സഞ്ചയം2014 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദുബൈ: മലപ്പുറം ജില്ലാ കെ.എം.സി.സി സെപ്റ്റംബര്‍ 12ന് വെള്ളിയാഴ്ച ദുബായ് ഗര്‍ഹൂദ് കിന്റര്‍ കാര്‍ട്ടന്‍ സ്‌കൂളില്‍ പ്രത്യേഗം സജമാക്കിയ അംജദ് അലി നഗറില്‍ വെച്ച് 'ധര്‍മ്മച്യുതിക്കെതിരെ പ്രവാസശബ്ദം' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന സഞ്ചയം2014ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.

നമ്മുടെ കുടുംബങ്ങള്‍ക്കിടയില്‍ അനുദിനം വര്‍ദ്ദിച്ചുകൊണ്ടിരിക്കുന്ന അധാര്‍മികതയുടെ ആധിപത്യം സമൂഹത്തില്‍ ഉണ്ടാകുന്ന അപകടകരമായ പ്രവണതകളെ കുറിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക എന്നതാണ് സഞ്ചയം2014 ലൂടെ ലക്ഷ്യമിടുന്നത്. നേതൃസംഗമം, കുടുംബ സദസ്സ്, പൊതുസമ്മേളനം എന്നീ സെക്ഷനുകള്‍ ഇതിന്റെ ഭാഗമായി നടക്കും.
സെപ്റ്റംബര്‍ 12ന് വെള്ളിയാഴ്ച കാലത്ത് 8.30ന് ദുബൈ കെ.എം.സി.സി ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ നേതൃസംഗമം നടക്കും. 'സംഘശക്തി ചരിത്രപാതയിലൂടെ' എന്ന വിഷയം ടി.എ. അഹമദ് കബീര്‍ എം.എല്‍.എ അവതരിപ്പിക്കും.മലപ്പുറം ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജന:സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവരുമായി ജില്ലയിലെ മണ്ഡലം തല ഭാരവാഹികള്‍ക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കിയിടുണ്ട്. 

ഉച്ചക്ക് രണ്ട് മണിമുതല്‍ ഗര്‍ഹൂദ് കിന്റര്‍ കാര്‍ട്ടന്‍ സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ വെച്ച് നടക്കുന്ന കുടുംബ സദസ്സില്‍ 'കുടുംബ ശാന്തി ഒരു മനശാസ്ത്ര സമീപനം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് മനശാസ്ത്ര വിദക്തനും, പ്രഭാഷകനുമായ സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസ്സെടുക്കും. കുടുംബ സദസ്സില്‍ പങ്കെടുക്കുന്നവരുടെ കുട്ടികള്‍ക്കായി വേദി രണ്ടില്‍ വെച്ച് ചെങ്ങാതികൂട്ടം ഒരുക്കും. വ്യക്തിത്വ വികാസം, എജുക്കേഷണല്‍ കരിയര്‍ ക്ലാസ്സ്, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ചങ്ങാതികൂട്ടത്തിന്റെ ഭാഗമായി നടക്കും. അഡ്വ:സബീല്‍ ഉമ്മര്‍ നേതൃത്വം നല്‍കും.
രാത്രി ഏഴുമണിക്ക് അംജദ് അലി നഗറില്‍ വെച്ച് പൊതു സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.എ.അഹമ്മദ് കബീര്‍,സുലൈമാന്‍ മേല്‍പത്തൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, പുത്തൂര്‍ റഹ്മാന്‍, യഹയ തളങ്കര, ഇബ്രാഹിം എളേറ്റില്‍, പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. ജീവകാരുണ്യ രംഗത്ത് നിസ്തുല സേവനം നടത്തുന്ന അല്‍കത്താല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പാറപ്പുറത്ത് മൊയ്തീന്‍ ഹാജിയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും.



Keywords: KMCC, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.