ബന്തടുക്ക മാണിമൂലയിലെ പരേതനായ സുബ്രഹ്മണ്യന്‍- അക്കാമ്മഭായി ദമ്പതികളുടെ മകന്‍ ഹരിദാസ് (32) അടക്കമുള്ളവരെയാണ് കാണാതായത്.
ജമ്മുവിലെ അനന്തബാഗ് വണ്‍ ആര്‍ ആര്‍ ബറ്റാലിയന്‍ ഇ.കമ്പനി (ഇക്കോകമ്പനി) യിലെ ക്യാമ്പിലായിരുന്ന ജവാന്മാരുടെ ടെന്റ് അടക്കം ഒലിച്ചുപോയി.
മുമ്പ് അരുണാചല്‍പ്രദേശില്‍ ജോലി ചെ യ്തിരുന്ന ഹരിദാസ് രണ്ട് മാ സം മുമ്പാണ് ജമ്മുവിലെ ത്തിയത്. അഞ്ചാം തീയ്യതി ഉച്ചക്ക് രണ്ട് മണിക്ക് ഭാര്യ മടിക്കൈ കാരാക്കോട് സ്വദേശിനി ജ്യോതിലക്ഷ്മിയെ ഹരിദാസ് ഫോണില്‍ വിളിച്ചിരുന്നു. ഞങ്ങള്‍ ഒരു തകര്‍ന്ന വീടിന് സമീപമാണെന്നും കമ്മ്യൂണിക്കേഷന്‍ ബന്ധം ത കര്‍ന്നുവെന്നുമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് ഹരിദാസുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ജ്യോതിലക്ഷ്മി പറഞ്ഞു. മൊബൈല്‍ ഫോ ണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്.
കാരാക്കോട്ടെ തയ്യില്‍ ബാബുവിന്റെ മകളാണ് ജ്യോതി ലക്ഷ്മി. വൈഗ ഏകമകള്‍. ഹരിദാസിന്റെ തിരോധാനം സംബന്ധിച്ച് ജ്യോതിലക്ഷ്മി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ ബന്ധപ്പെട്ട് പരാ തി പറഞ്ഞു. 11 വര്‍ഷമായി ഹരിദാസ് ആര്‍മിയിലാണ്. കഴിഞ്ഞ ജൂണിലാണ് ഏറ്റവും ഒടുവില്‍ അവധിക്ക് നാട്ടില്‍ വന്ന് മടങ്ങിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment