Latest News

സംസ്ഥാനത്ത് ചൊവ്വാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങള്‍ തടയും. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ മാത്രമായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമാക്കുകയായിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കണ്ണൂര്‍ സര്‍വകലാശാലയില്‍ ചൊവ്വാഴ്ച നടത്താനിരുന്ന പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെയും അഡ്മിഷന്‍ കമ്മിറ്റിയുടെയും യോഗം മാറ്റി. സുവോളജിയുടെ ഡോക്ടറല്‍ കമ്മിറ്റി യോഗവും മാറ്റി.

കതിരൂര്‍ ഡയമണ്ട് മുക്കില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് ആയ മനോജിനെ ഒരു സംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിനെ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords:  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.