കാസര്‍കോട്: ബി.എസ്.എന്‍.എല്‍ കുടിശ്ശിക വസൂലാക്കാന്‍ നിലവില്‍ വരിസംഖ്യ അടക്കാതെ ബാക്കിവെച്ച ഉപഭോക്താക്കളില്‍ നിന്ന് കുടിശ്ശിക പിരിച്ചെടുക്കാനുള്ള പുതിയതീരുമാനങ്ങളുടെ ഭാഗമായി ജപ്തി അടക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള പുതിയനീക്കം ജനങ്ങള്‍ക്ക് വിനയാകുന്നു.
ഇതിന്റെ പേരും പറഞ്ഞാണ് ബി.എസ്.എന്‍.എല്‍ ഫോണ്‍ നിലവില്ലാത്തവര്‍ക്കും റവന്യുറിക്കവറിക്ക് നീക്കങ്ങളാരംഭിച്ചിരിക്കുന്നത്.
എഴുത്തുകാരന്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ മുളിയാര്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം കാസര്‍കോട് കലക്‌ട്രേറ്റില്‍ നിന്നയച്ച റവന്യുറിക്കവറിയെക്കുറിച്ച് കാസര്‍കോട്ടെ ടെലഫോണ്‍ ഭവനില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് നിങ്ങളുടെ പഴയ ടെലഫോണാണെന്നും നിങ്ങളുടെ പേര് കാണുന്നുണ്ടെന്നും മറ്റും പറഞ്ഞ് പണം വസൂലാക്കാന്‍ ശ്രമിച്ചത്. വ്യക്തമായ തെളിവില്ലാതെ പണം അടിക്കില്ലെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞതോടെ ഈ പണം അടച്ചിട്ടുണ്ടെന്ന് പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഞാനറിയാതെ എന്റെ പേരില്‍ ആരാണ് ഫോണ്‍ എടുത്തിട്ടുള്ളതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു മാറി. പലര്‍ക്കും ബി.എസ്.എന്‍.എല്ലില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കേബിളുകളും മറ്റു സാങ്കേതിക സാമഗ്രികളും ബി.എസ്.എന്‍.എല്ലില്‍ ഇല്ലാത്തതിന്റെ പേരില്‍ നിശ്ചലമായി കിടക്കുന്ന ലാന്റ്‌ലൈനുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ നീക്കം തുടങ്ങിയതോടെയാണ് ബി.എസ്.എന്‍.എല്‍ അധികൃതര്‍ ജനങ്ങളെ പിഴിയാന്‍ പുതിയ തന്ത്രങ്ങളം ആരംഭിച്ചിരിക്കുന്നത്. ഇല്ലാത്ത ബില്ലിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍ക്കെതിരെ കോടതിയെ സമീപക്കാനാണ് ഉപഭോക്താക്കള്‍ ആലോചിക്കുന്നത്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment